സമരത്തിൽ വലഞ്ഞ് വിദ്യാർഥികൾ

ഉരുവച്ചാൽ: ബസ് പണിമുടക്കി​െൻറ നാലാം ദിവസവും വിദ്യാർഥികൾ അടക്കമുള്ള യാത്രക്കാർ വലഞ്ഞു. ഉരുവച്ചാൽ, ശിവപുരം, മാലൂർ, പേരാവൂർ, തില്ലങ്കേരി, കാക്കയങ്ങാട് റൂട്ടിലെ വിദ്യാർഥികളടക്കമുള്ള യാത്രക്കാർ വാഹനം കിട്ടാതെ പ്രയാസപ്പെട്ടു. കൂത്തുപറമ്പ്-മട്ടന്നൂർ റൂട്ടിൽ നിരവധി കെ.എസ്.ആർ.ടി.സി ബസുകൾ സർവിസ് നടത്തിയതിനാൽ യാത്രക്കാർക്ക് ആശ്വാസമായി. എന്നാൽ, ഉരുവച്ചാൽ-കാക്കയങ്ങാട് റൂട്ടിൽ സാധാരണ രണ്ടു കെ.എസ്.ആർ.ടി.സി സർവിസ് നടത്തിയിരുന്നിടത് തിങ്കളാഴ്ച ഒരു ബസ് മാത്രമാണ് ഒാടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.