തളിപ്പറമ്പിൽ സമാന്തര സർവിസ് തടഞ്ഞു

തളിപ്പറമ്പ്: ബസ് സമരം മൂലം വലഞ്ഞ യാത്രക്കാരെ കയറ്റാനെത്തിയ സമാന്തര ടാക്സി വണ്ടികളെ തളിപ്പറമ്പിൽ ചില ഓട്ടോ ഡ്രൈവർമാർ തടഞ്ഞത് സംഘർഷത്തിനിടയാക്കി. ഇന്നലെ ഉച്ചക്ക് 12 മണിയോടെ ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. മലയോര പ്രദേശങ്ങളിലേക്ക് സർവിസ് നടത്താനിറങ്ങിയ ഓട്ടോ ടാക്സി, ടെമ്പോ ട്രാവലർ വാഹനങ്ങളെയാണ് തടഞ്ഞത്. പൊലീസ് ഇടപെട്ടാണ് സംഭവം ശാന്തമാക്കിയത്. അതേസമയം, ടൂറിസ്റ്റ് ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ സർവിസ് നടത്തിയത് യാത്രക്കാർക്ക് ഏറെ ആശ്വാസമായി. തളിപ്പറമ്പിൽ നിന്നും പയ്യന്നൂരിലേക്കും കണ്ണൂരിലേക്കും 30 രൂപയാണ് ഈടാക്കിയത്. 18, 20 രൂപയായിരുന്നു ബസ് ചാർജ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.