കാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതർ ഫെബ്രുവരി 24ന് എൻ.എച്ച്.എം ജില്ല പ്രോഗ്രാം മാനേജറുടെ കാഞ്ഞങ്ങാെട്ട ഒാഫിസിലേക്ക് മാർച്ച് നടത്തും. സാമൂഹികപ്രവർത്തക ദയാബായി ഉദ്ഘാടനം ചെയ്യും. ആവശ്യമായ ചികിത്സയും സൗജന്യ മരുന്നുവിതരണവും കൃത്യമായി നടത്തുക, 2017ൽ നടത്തിയ പ്രത്യേക മെഡിക്കൽ ക്യാമ്പിൽ കണ്ടെത്തിയ അർഹരായ ദുരിതബാധിതരെ മുഴുവനും പട്ടികയിൽ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിക്കുന്നത്. ദുരിതബാധിതരുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ പ്രക്ഷോഭം തുടരാൻ എൻഡോസൾഫാൻ പീഡിത ജനകീയമുന്നണി തീരുമാനിച്ചു. ദുരിതബാധിതരുടെ അവകാശങ്ങൾ ഓരോന്നായി പിൻവലിക്കുന്ന സാഹചര്യത്തിൽ മറ്റു മാർഗങ്ങളില്ലെന്ന് യോഗം വിലയിരുത്തി. എൻമകജെയിലെ ശീലാവതിയുടെയും ഉഷയുടെയും വിയോഗത്തിൽ യോഗം അനുശോചിച്ചു. ഇവരുടെ വയോധികരായ അമ്മമാരെ സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടു. മുനീസ അമ്പലത്തറ അധ്യക്ഷത വഹിച്ചു. ശാന്തമ്മ ഫിലിപ്, ഗോവിന്ദൻ കയ്യൂർ, കെ. ചന്ദ്രാവതി, പി. സമീറ, കെ. ആയിഷ, പുഷ്പ ചട്ടഞ്ചാൽ, പി. രജനി, പി. രാമകൃഷ്ണൻ വാണിയമ്പാറ എന്നിവർ സംസാരിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണൻ സ്വാഗതവും സുബൈദ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.