കണ്ണൂർ: മിനിമം നിരക്ക് 10 രൂപയാക്കണമെന്നും വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് 50 ശതമാനമാക്കണമെന്നും ആവശ്യപ്പെട്ട് ബസ് ഉടമസ്ഥ സംഘം നേതാക്കൾ സെക്രേട്ടറിയറ്റ് പടിക്കൽ നടത്തുന്ന നിരാഹാര സമരത്തിന് െഎക്യദാർഢ്യം പ്രഖ്യാപിച്ച് ജില്ല ബസ് ഒാപറേറ്റേഴ്സ് അസോസിയേഷൻസ് കോഒാഡിനേഷൻ കമ്മിറ്റിയുെട നേതൃത്വത്തിൽ ബസ് ഉടമകൾ കലക്ടറേറ് മാർച്ചും ധർണയും നടത്തി. കോഒാഡിനേഷൻ കമ്മിറ്റി ജില്ല ചെയർമാൻ എം.വി. വത്സലൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ രാജ്കുമാർ കരുവാരത്ത് അധ്യക്ഷത വഹിച്ചു. പി.പി. മോഹനൻ, കെ. ഗോവിന്ദൻ, പി. നാരായണൻ, കെ. വിജയൻ, പി. രജീന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.