വോളിബാൾ ചാമ്പ്യൻഷിപ്​: 'സർവിസ് മഴ' സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: ഈ മാസം 21 മുതൽ 28വരെ കോഴിക്കോട് നടക്കുന്ന ദേശീയ വോളിബാൾ ചാമ്പ്യൻഷിപ്പി​െൻറ പ്രചാരണ ഭാഗമായി വെള്ളിക്കോത്ത് അഴീക്കോടൻ ക്ലബ് വെള്ളിക്കോത്ത് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളി​െൻറ സഹകരണത്തോടെ 'സർവിസ് മഴ' പരിപാടി നടത്തി. അജാനൂർ പഞ്ചായത്ത് പ്രസിഡൻറ് പി. ദാമോദരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ. ജയൻ അധ്യക്ഷത വഹിച്ചു. ജില്ല വോളിബാൾ അസോസിയേഷൻ ട്രഷറർ ശിവജി വെള്ളിക്കോത്ത്, മുൻകാല താരങ്ങളായ കായക്കീൻ കുഞ്ഞിക്കണ്ണൻ, കെ. നാരായണ ഭട്ട്, ബി. വിജയകുമാർ, സി. ബാലൻ, ഐ.കെ. നാരായണൻ, സി. നാരായണൻ എന്നിവർ സംസാരിച്ചു. കെ.വി. ജയൻ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.