കാസർകോട്: സ്വകാര്യ ബസ് സമരം മലയോര മേഖലയിൽ ഹയർസെക്കൻഡറി, എസ്.എസ്.എൽ.സി മോഡൽ പരീക്ഷയെഴുതേണ്ട വിദ്യാർഥികളെയും ബാധിച്ചു. മുളിയാർ പഞ്ചായത്തിലെ ഇരിയണ്ണി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ്വൺ മോഡൽ പരീക്ഷയെഴുതേണ്ട 150 വിദ്യാർഥികളിൽ 20 ഒാളം പേർക്ക് സ്കൂളിലെത്താൻ കഴിഞ്ഞില്ലെന്ന് അധ്യാപകർ പറഞ്ഞു. എസ്.എസ്.എൽ.സി മോഡൽ പരീക്ഷക്കാർ പലരും വാഹനങ്ങൾ വാടകക്ക് വിളിച്ചാണ് എത്തിയത്. കിലോമീറ്ററുകൾ ദൂരെയുള്ള ബേഡകം, കുറ്റിക്കോൽ പഞ്ചായത്തുകളിൽനിന്ന് കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. ഒാേട്ടാറിക്ഷക്ക് 300 രൂപയോളം വാടക കൊടുക്കണം. ഒരു കെ.എസ്.ആർ.ടി.സി ബസും സഹകരണ സംഘത്തിെൻറ ബസും ഇൗ റൂട്ടിൽ സർവിസ് നടത്തുന്നുണ്ടെങ്കിലും ഇവ സ്കൂൾ സമയത്തിന് അനുസൃതമായല്ല ഒാടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.