മണോളിക്കാവിൽ സി.പി.എം--ആർ.എസ്.എസ് സംഘർഷം: 22 പേർക്കെതിരെ കേസ് തലശ്ശേരി: ഇല്ലത്ത്താഴെ മണോളിക്കാവ് തിറയുത്സവത്തിനിടെ സി.പി.എം--ആർ.എസ്.എസ് പ്രവർത്തകർ തമ്മിൽ സംഘർഷം. കനത്ത പൊലീസ് കാവലിനിടയിലാണ് ഉത്സവപ്പറമ്പിൽ സംഘർഷമുണ്ടായത്. ഇരുവിഭാഗവും ഏറ്റുമുട്ടുന്നതിനിടെ സ്ഥലത്തെത്തിയ തലശ്ശേരി സ്റ്റേഷനിലെ പൊലീസുകാരനും കൈയേറ്റത്തിനിരയായി. തിറയാട്ടത്തിനിടയിൽ മുൻകാലങ്ങളിലുണ്ടായ രാഷ്ട്രീയ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തവണ പൊലീസ് സന്നാഹം ശക്തമാക്കിയത്. തലശ്ശേരി പൊലീസ് സ്േറ്റഷനിലെ സിവിൽ പൊലീസ് ഒാഫിസർ ഇസ്മായിലാണ് കൈയേറ്റത്തിനിരയായത്. പൊലീസിെൻറ ഒൗേദ്യാഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് ആർ.എസ്.എസ് പ്രവർത്തകൻ രൺദീപ്, സി.പി.എം പ്രവർത്തകൻ ലിനേഷ് എന്നിവർക്കെതിരെയും ഉത്സവസ്ഥലത്ത് കരുതിക്കൂട്ടി കലാപമുണ്ടാക്കാൻ ശ്രമിച്ചുവെന്നതിന് 10 സി.പി.എം പ്രവർത്തകർക്കെതിരെയും 10 ആർ.എസ്.എസ് പ്രവർത്തകർക്കെതിരെയും കേസെടുത്തു. കാവിലെ ഗുളികൻതിറയുടെ മുന്നോടിയായി എല്ലാവർഷവും അടയാളക്കല്ലിൽ ക്ഷേത്രസ്ഥാനികൻ പുഷ്പം വരയാറുണ്ട്. ഇത്തവണ അതിന് താമര രൂപമായത് സി.പി.എം പ്രവർത്തകർ ചോദ്യംചെയ്തു. താമരരൂപം ചുവപ്പ് പട്ടിട്ട് മൂടിയതായി ആരോപണമുയർന്നു. ഇത് സംബന്ധിച്ച തർക്കം നിലനിൽക്കെ ഞായറാഴ്ച രാവിലെ ഭഗവതിയുടെ ദേശാടനവേളയിലും അസ്വാരസ്യങ്ങളുണ്ടായെങ്കിലും പൊലീസ് ഇടപെട്ട് നിയന്ത്രിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.