പെരിങ്ങളായി കൂറുമ്പ ഭഗവതി ക്ഷേത്രോത്സവം

ചക്കരക്കല്ല്: കാപ്പാട് പെരിങ്ങളായി കൂറുമ്പ ഭഗവതി ക്ഷേത്രോത്സവവും പുനഃപ്രതിഷ്ഠയും താലപ്പൊലി മഹോത്സവവും ബുധനാഴ്ച മുതൽ മാർച്ച് ഒന്നുവരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബുധനാഴ്ച വൈകീട്ട് കലവറനിറക്കൽ ഘോഷയാത്ര തിലാന്നൂർ, കാപ്പാട്, ചേലോറ എന്നിവിടങ്ങളിൽനിന്ന് ക്ഷേത്രത്തിലേക്ക് പുറപ്പെടും. 22ന് വൈകീട്ട് വൈകീട്ട് അഞ്ചിന് ആചാര്യവരണം രാത്രി ഏഴിന് പശുദാന പുണ്യാഹം. 7.30ന് കലാസാംസ്കാരിക വിദ്യാഭ്യാസപ്രദർശനം കാട്ടുമാടം ഇളയിടത്ത് ഈശാനൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. 23ന് വിവിധ പൂജകൾ. വൈകീട്ട് ആറിന് ഭഗവതിസേവ. 6.30ന് കലാസാംസ്കാരിക പരിപാടി, രാത്രി ഒമ്പതിന് സംഗീതാർച്ചന. 24ന് വൈകീട്ട് 6.30ന് സാംസ്കാരിക സദസ്സ്, രാത്രി ഒമ്പതിന് അന്നദാനം. 9.30ന് നൃത്തസന്ധ്യ. 25ന് പുനഃപ്രതിഷ്ഠാചടങ്ങുകൾ. 26ന് വൈകീട്ട് ആറിന് തിടമ്പുനൃത്തം, തിരുവായുധം എഴുന്നള്ളിക്കൽ, കാവിൽക്കയറൽ എന്നിവ നടക്കും. രാത്രി എട്ടിന് കൃഷിയറിവുമായി ബന്ധപ്പെട്ട ക്ലാസ്. തുടർന്ന് പ്രസാദസദ്യ, രാത്രി ഒമ്പതിന് കോഴിക്കോട് സങ്കീർത്തനയുടെ മകംപിറന്ന മാക്കം നാടകം അരേങ്ങറും. 27ന് രാവിലെ വിവിധ പൂജകൾ. രാത്രി അന്നദാനം തുടർന്ന് വിഷ്ണുമൂർത്തി വെള്ളാട്ടം. സ്റ്റാർ സിങ്ങർ ഫെയിം അഷിമ മനോജ് നയിക്കുന്ന ഗാനമേള. 28ന് പുലർച്ച അഞ്ചിന് തീച്ചാമുണ്ഡി കെട്ടിയാടും. രാത്രി എട്ടിന് തെയ്യങ്ങളുടെ വെള്ളാട്ടം. തുടർന്ന് കലശം വരവ്. രാത്രി ഒമ്പതു മുതൽ കാഴ്ചവരവ്. തുടർന്ന് ഘണ്ടാകർണൻ, ക്ഷേത്രപാലൻ, വസൂരിമാല തെയ്യങ്ങൾ അരങ്ങിലെത്തും. മാർച്ച് ഒന്നിന് പുലർച്ച കുളിച്ചെഴുന്നള്ളത്ത്, താലപ്പൊലി എടുക്കൽ എന്നിവ നടക്കും. ഉച്ചയോടെ ഉത്സവം സമാപിക്കും. വാർത്തസമ്മേളനത്തിൽ ജനറൽ കൺവീനർ പി. രാജൻ, പ്രോഗ്രാം കൺവീനർ വി.കെ. പ്രദീപൻ, വി. രമേശൻ, എം. അനീഷ്, എം.കെ. ധനേഷ്ബാബു എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.