ഇരിക്കൂർ: ഇരിക്കൂർ യുവശക്തി കലാസാംസ്കാരിക കേന്ദ്രത്തിെൻറ ആഭിമുഖ്യത്തിൽ മാർച്ച് മാസത്തിൽ കുടുംബസംഗമവും സാംസ്കാരിക സമ്മേളനവും നടത്താൻ എക്സിക്യൂട്ടിവ് യോഗം തീരുമാനിച്ചു. പെടയങ്കോട് ഇംഗ്ലീഷ് വാലി പബ്ലിക് സ്കൂളിൽ ചേർന്ന യോഗം വി.കെ. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ. നിസ്താർ അധ്യക്ഷത വഹിച്ചു. മികച്ച പ്രവർത്തകനായി തിരഞ്ഞെടുത്ത പി. അയ്യൂബ് മാസ്റ്ററെ സി.സി. ശംസുദ്ദീൻ പൊന്നാടയണിയിച്ച് ആദരിച്ചു. മടവൂർ അബ്ദുൽ ഖാദർ, പി. ഹാഷിം, കെ. അബ്ദുൽ ഗഫൂർ ഹാജി, പി. മുനീറുദ്ദീൻ, പി. സിദ്ദീഖ് ഹാജി, അശ്റഫ് മാച്ചേരി, എം.പി. നസീർ, ടി.വി. സതീശൻ, പി. സക്കരിയ, പി. ഇബ്രാഹീം, കെ. സഫർ, കെ.പി. അബ്ദുല്ല, സി.സി. റഫീഖ്, കെ.ടി. ഹുദൈഫ, പി. സാജിദ് എന്നിവർ സംസാരിച്ചു. കെ.ടി. മിറാജ് സ്വാഗതവും ഇ. പ്രസാദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.