ഇരിട്ടി: എഴുത്തുകാർക്കെതിരെ അക്ഷരവിരോധികളുടെ ആൾക്കൂട്ടം രൂപപ്പെടുമ്പോൾ പ്രതിരോധം രൂപപ്പെടേണ്ടത് വായനക്കൂട്ടങ്ങൾ സൃഷ്ടിച്ചും പുസ്തകങ്ങൾ ചർച്ചചെയ്തുമാണെന്ന് പ്രഖ്യാപിച്ച് പായത്ത് വനിത പുസ്തകചർച്ച നടന്നു. ഷാജു പാറക്കെൻറ സുമേതയുടെ ഓർമക്ക് എന്ന കഥസമാഹാരം ദീപ്തി മഹിളാ സമാജത്തിെൻറ നേതൃത്വത്തിലാണ് ചർച്ച ചെയ്തത്. എഴുത്തുകാരി രജനി ഗണേഷ് പുസ്തകാവതരണം നടത്തി. പി.വി. രാധ അധ്യക്ഷത വഹിച്ചു. സാവിത്രി, ബീന ട്രീസ, രാജി അരവിന്ദ് എന്നിവർ സംസാരിച്ചു. ഷീജ പവിത്രൻ സ്വാഗതവും രമ്യ ജയപ്രകാശ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.