ലീഗൽ മെട്രോളജി വിഭാഗത്തിൽ ഐ.ടി ഡിവിഷനായി മഞ്ചേരി: മുഴുവൻ സർക്കാർ വകുപ്പുകളിലും ഐ.ടി വിഭാഗം തുടങ്ങുന്നതിെൻറ ഭാഗമായി ലീഗൽ മെട്രോളജി വിഭാഗത്തിലും ഐ.ടി വിഭാഗം രൂപവത്കരിച്ചു. നിലവിലെ ഒാഫിസർമാരുടെയും ജീവനക്കാരുടെയും യോഗ്യത കണക്കാക്കി മൂന്ന് തസ്തികകളാണ് സൃഷ്ടിച്ചത്. തസ്തികയുടെ പേര് മാറ്റി. അധികബാധ്യത വരാതെ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ക്ലർക്ക്, ഒാഫിസ് അറ്റൻഡർ എന്നീ തസ്തികകളാണ് പുനഃക്രമീകരിച്ചത്. ലീഗൽ മെട്രോളജി വിഭാഗം കൂടുതൽ കാര്യക്ഷമമാക്കുന്നതിെൻറ ഭാഗമാണ് നടപടി. ഐ.ടി ഡിവിഷനിൽ സേവനം ചെയ്യുന്നവർക്ക് സ്ഥലംമാറ്റ മാനദണ്ഡങ്ങളിൽ ഇളവ് നൽകി പരമാവധി കാലം സേവനം പ്രയോജനപ്പെടുത്താനും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.