ജില്ല ക്രിക്കറ്റ്​ ലീഗ്​: കളിക്കളത്തിൽ താരമായി പിതാവും മകനും

തലേശ്ശരി: തലശ്ശേരിയുടെ ക്രിക്കറ്റ് പെരുമക്ക് കൗതുകം പകർന്ന് ബാപ്പയും മകനും കളിക്കളത്തിൽ. തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ല ബി ഡിവിഷൻ ലീഗ് ക്രിക്കറ്റ് മത്സരത്തിലാണ് കണ്ണാടിപ്പറമ്പ് ഫ്രൻറ്സ് ക്രിക്കറ്റ് ക്ലബിനെ പ്രതിനിധാനംചെയ്ത് 47കാരനായ അൻവർ പാഷയും മകൻ 12കാരനായ ആത്തിഫ് അലിയുമെത്തിയത്. കണ്ണൂർ ജില്ല ലീഗ് ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യമായാണ് പിതാവും മകനും ഒരേ ടീമിൽ കളിക്കാനിറങ്ങിയത്. ഇരുവരും ആദ്യ ഇലവനിൽ കളിക്കുകയും ചെയ്തു. 17 വർഷമായി കണ്ണൂർ ജില്ല ലീഗിൽ കളിക്കുന്ന അൻവർ പാഷ ഫ്രൻറ്സ് ക്രിക്കറ്റ് ക്ലബി​െൻറ സെക്രട്ടറി കൂടിയാണ്. കണ്ണാടിപ്പറമ്പ് ദേശസേവ യു.പി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിയായ ആത്തിഫ് അലി ആദ്യമായാണ് കണ്ണൂർ ജില്ല ലീഗിൽ കളിക്കുന്നത്. ആത്തിഫ് അലിക്ക് ബാറ്റിങ്ങും ബൗളിങ്ങും ചെയ്യാൻ പറ്റിയില്ലെങ്കിലും നല്ല ഫീൽഡിങ് കാഴ്ചവെക്കാൻ സാധിച്ചു. ബൗളിങ്ങിൽ അൻവർ പാഷ അഞ്ച് ഓവറിൽ 20 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും ബാറ്റിങ്ങിൽ ഒരു റൺസിന് പുറത്തായി. ചെറുപ്പം മുതലേ ക്രിക്കറ്റ് പ്രേമിയായ അൻവർ പാഷ കണ്ണൂർ താഴെചൊവ്വയിൽ സ്പോർട്സ് ആൻഡ് ഫ്രൻറ്സ് എന്ന സ്ഥാപനം നടത്തുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.