ധർമശാല: കണ്ണൂർ ഗവ. എൻജിനീയറിങ് കോളജിൽ മൂന്നു ദിവസമായി നടന്ന ശാസ്ത്ര സാങ്കേതിക പ്രദർശനം സമാപിച്ചു. ഇന്ത്യൻ സൊസൈറ്റി ഫോർ ടെക്നിക്കൽ എജുക്കേഷനും ഐ.സ്.ആർ.ഒ-യും സംയുക്തമായാണ് പ്രദർശനം സംഘടിപ്പിച്ചത്. ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞൻ കിരൺ മോഹൻ ഞായറാഴ്ച നടന്ന ക്ലാസുകൾക്ക് നേതൃത്വം നൽകി. മൂന്നു ദിവസത്തെ പരിപാടിയിൽ ശിൽപശാലകൾ, മത്സരങ്ങൾ, സെമിനാറുകൾ, പ്രബന്ധാവതരണങ്ങൾ എന്നിവ നടന്നു. പ്രദർശനം കാണുന്നതിന് വിവിധ കോളജുകളിൽനിന്നായി രണ്ടായിരത്തിലധികം പേരാണ് എത്തിയത്. നൂറുകണക്കിന് പൊതുജനങ്ങളും പ്രദർശനം കാണാനെത്തി. പൊതുജനങ്ങൾക്കായി നടത്തിയ 'ഓപൺ ഹൗസ്' പ്രദർശനത്തിെൻറ പ്രധാന ആകർഷണമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.