മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിൽ നടന്ന ഡോപ്ലര്‍ വെരി ഹൈ ഫ്രീക്വന്‍സി ഒമ്‌നി റേഞ്ച് (ഡി.വി.ഒ.ആര്‍) ഉപകരണത്തിെൻറ കാര്യക്ഷമത പരിശോധന വിജയകരമെന്ന് കിയാല്‍ വ്യക്തമാക്കി. ഇതോടെ കണ്ണൂര്‍ വിമാനത്താവളം രാജ്യാന്തര വ്യോമയാന ഭൂപടത്തിൽ സ്ഥാനമുറപ്പിച്ചു. ഇന്നലെ രാവിലെ മുതല്‍ രണ്ടരമണിക്കൂറോളം നടത്തിയ ആകാശയാത്രയിലാണ് ഉപകരണത്തിെൻറ കാര്യക്ഷമത പരിശോധന നടന്നത്. പൈലറ്റുമാരായ തങ്കരാജൻ, പ്രദീപന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഡോണിയര്‍ വിഭാഗത്തിൽപെട്ട ചെറുവിമാനം ഉപയോഗിച്ച് പരിശോധന നടത്തിയത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നാണ് വിമാനം പരിശോധനക്ക് എത്തുകയെന്ന് അറിയിച്ചതെങ്കിലും ബംഗളൂരുവില്‍നിന്നാണ് എത്തിയത്. വിമാനം 3000 മുതല്‍ 5000 വരെ അടി ഉയരത്തിലാണ് റഡാര്‍ ഉപകരണത്തില്‍ ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചത്. കാലിബ്രേഷന്‍ കഴിഞ്ഞതോടെ ഏതുദിശയില്‍നിന്ന് വിമാനങ്ങള്‍ റണ്‍വേയില്‍ പ്രവേശിക്കണം എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമാകും. സുഖകരമായി ലാൻഡിങ് നടത്താനുള്ള സൗകര്യം കണ്ണൂരിലുണ്ടെന്നാണ് പരിശോധനയിലെ പ്രാഥമികവിവരം. സെപ്റ്റംബറില്‍ വാണിജ്യ സർവിസ് ആരംഭിക്കാനിരിക്കുന്ന വിമാനത്താവളത്തിെൻറ സുപ്രധാനജോലി ഇതോടെ പൂര്‍ത്തിയായി. ഡി.ജി.സി.എ, ഡി.സി.എ എന്നിവയുടെ പരിശോധന മാര്‍ച്ചില്‍ നടക്കും. സെക്യൂരിറ്റി, കസ്റ്റംസ്, എമിഗ്രേഷന്‍ എന്നീ സൗകര്യങ്ങൾ ഉടന്‍ ഒരുക്കും. 145 പൊലീസുകാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാറിനെ സമീപിച്ചിട്ടുണ്ടെന്ന് കിയാല്‍ എം.ഡി പി. ബാലകിരണ്‍ മാധ്യമങ്ങളോട് പറഞ്ഞു. വിമാനത്തിെൻറ ആകാശയാത്ര പരിശോധന കാണുന്നതിന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, മട്ടന്നൂര്‍ നഗരസഭ ചെയര്‍പേഴ്‌സൻ അനിത വേണു, വൈസ് ചെയര്‍മാന്‍ പി. പുരുഷോത്തമൻ, കീഴല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. അനില എന്നിവർ എത്തിയിരുന്നു. എന്നാല്‍, വിമാനം ആര്‍ക്കും കാണാൻ കഴിഞ്ഞില്ല. പരിശോധന വിജയകരമായിരുന്നുവെന്ന് കിയാല്‍ എം.ഡി പി. ബാലകിരണ്‍ പിന്നീട് അറിയിക്കുകയായിരുന്നു. 2016 െഫബ്രുവരി 29ന് വ്യോമസേനയുടെ ഡോണിയര്‍ 228 വിമാനം ഉപയോഗിച്ച് വിമാനത്താവളത്തില്‍ പരീക്ഷണപ്പറക്കല്‍ നടത്തിയിരുന്നു. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അതിവേഗം നടക്കുന്ന രാജ്യാന്തര വിമാനത്താവളത്തിന് ജൂണ്‍ അവസാനമാകുമ്പോഴേക്കും വിവിധ ലൈസന്‍സ് ലഭിക്കുമെന്നാണ് പ്രതീക്ഷ. സെപ്റ്റംബറില്‍ വാണിജ്യാടിസ്ഥാനത്തില്‍ സര്‍വിസ് ആരംഭിക്കാന്‍ സാധിക്കുമെന്നും കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.