കിരാതമൂർത്തിക്ക് സമർപ്പിക്കാനുള്ള വാഴക്കുലകൾ പഴുക്കാനായി കുഴിയിൽ​െവച്ചു

ശ്രീകണ്ഠപുരം: കുടക്-കേരള ബന്ധത്തി​െൻറയും കാർഷിക സംസ്കാരത്തി​െൻറയും പൊലിമതുളുമ്പുന്ന പയ്യാവൂർ ഊട്ടുത്സവത്തിന് കിരാതമൂർത്തിക്ക് സമർപ്പിക്കാനുള്ള വാഴക്കുലകൾ ചൂളിയാട് നിവാസികൾ പഴുക്കാനായി കുഴിയിൽ െവച്ചു. ഓമനക്കാഴ്ചക്കുള്ള വാഴക്കുലകളാണ് കുഴികളിൽ െവച്ചത്. ഒരു വറുതികാലത്ത് ഊട്ടുത്സവം മുടങ്ങിപ്പോയെന്നും അതേ തുടർന്ന് പരമശിവൻ നേരിട്ട് എഴുന്നള്ളി കുടകിൽനിന്ന് അരിയും ചേടിച്ചേരിയിൽനിന്ന് ഇളനീരും കൂനനത്തുനിന്ന് മോരും ചൂളിയാടുനിന്ന് പഴവും കൊണ്ടുവന്നാണ് ഊട്ടുത്സവം നടത്തിയതെന്നാണ് ഐതിഹ്യം. ചൂളിയാട് അഡുവാപുറത്തെ തൈവളപ്പ്, നല്ലൂർ, തടത്തിൽകാവ്, ചമ്പോച്ചേരി, മഠപ്പുരക്കിൽ എന്നീ തറവാടുകളിലെ അഞ്ചു കുഴികളിലായിെവച്ച കുലകൾ പഴുത്തശേഷം പുറത്തെടുത്ത് മഹോത്സവദിനത്തിൽ വ്രതശുദ്ധിയോടെ ആളുകൾ കാൽനടയായി സഞ്ചരിച്ചാണ് പയ്യാവൂരിലെത്തി ഓമനക്കാഴ്ചയായി ദേവന് സമർപ്പിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.