പയ്യന്നൂർ: ജില്ല കനോയിങ് ആൻഡ് കയാക്കിങ് അസോസിയേഷൻ ഈ മാസം 24, 25 തീയതികളിൽ പയ്യന്നൂർ കുന്നരുവിൽ സംഘടിപ്പിക്കുന്ന സംസ്ഥാന ഡ്രാഗൺ ബോട്ട് ചാമ്പ്യൻഷിപ്പിെൻറ സംഘാടകസമിതി ഓഫിസ് ഉദ്ഘാടനം തിങ്കളാഴ്ച നടക്കും. കുന്നരു കുറുങ്കടവ് പുഴക്കരയിലെ ശ്രീറാം റിവർവ്യൂവിലെ ഓഫിസ് വൈകീട്ട് 5.30ന് പയ്യന്നൂർ നഗരസഭ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ ഉദ്ഘാടനം ചെയ്യും. ജില്ലയിൽ ആദ്യമായി നടക്കുന്ന ഡ്രാഗൺ ബോട്ട് ചാമ്പ്യൻഷിപ്പിെൻറ മത്സരവേദി കുന്നരു കുറുങ്കടവ് പുഴയാണ്. വിവിധ ജില്ലകളിൽനിന്നുള്ള ഇരുനൂറോളം പുരുഷ-വനിതാ താരങ്ങൾ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.