കോ-ഓപറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് താലൂക്ക് സമ്മേളനം

തളിപ്പറമ്പ്: സഹകരണമേഖലയില്‍ വരാന്‍പോകുന്നത് ഭീകരപ്രതിസന്ധിയുടെ കാലഘട്ടമാണെന്ന് കേരള കോ-ഓപറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് (കെ.സി.ഇ.എഫ്) സംസ്ഥാന പ്രസിഡൻറ് പി.കെ. രാജീവൻ. സംഘടനയുടെ തളിപ്പറമ്പ് താലൂക്ക് സമ്മേളനം സര്‍വിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണരംഗത്ത് തലതിരിഞ്ഞ നയങ്ങളാണ് എൽ.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. യു.ഡി.എഫ് സര്‍ക്കാറി​െൻറ കാലത്തെ നേട്ടങ്ങള്‍ തകര്‍ത്തെറിയുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. താലൂക്ക് പ്രസിഡൻറ് ബാബു മാത്യു അധ്യക്ഷതവഹിച്ചു. സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം പി.കെ. വിനയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. മാര്‍ക്കറ്റ്‌ഫെഡ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. സോണി സെബാസ്റ്റ്യന് ചടങ്ങില്‍ സ്വീകരണം നല്‍കി. അഡ്വ. എസ്. മുഹമ്മദ്, നൗഷാദ് ബ്ലാത്തൂർ, കെ.എ. തങ്കച്ചൻ, എം. രാജു, കെ. രാധ, സി.വി. ഉണ്ണി, എൻ. നിസാര്‍, പി. ബിന്ദു, കെ. ഉഷാറാണി, എം.സി. രാജേഷ്, ടി.പി. സുമേഷ് എന്നിവര്‍ സംസാരിച്ചു. യാത്രയയപ്പ് സമ്മേളനം ജില്ല പ്രസിഡൻറ് ലക്ഷ്മണന്‍ തുണ്ടിക്കോത്ത് ഉദ്ഘാടനംചെയ്തു. ആര്‍. ശശിധരന്‍ അധ്യക്ഷതവഹിച്ചു. തളിപ്പറമ്പ് സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡൻറ് കല്ലിങ്കീല്‍ പത്മനാഭന്‍ ഉപഹാരം നൽകി. കെ.എം. ശിവദാസൻ, ടി.പി. ചന്ദ്രൻ, ആനിയമ്മ ജേക്കബ്, കെ. അബ്ദുല്ല, ആര്‍.കെ. മാനുവല്‍, പി. വേണുഗോപാൽ, പി.വി. രാഘവൻ, എം. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.