കാസർകോട്: ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങളിലെ പ്രധാന അന്നദാതാവ് 60 തികയുംമുമ്പ് മരിച്ചാൽ നൽകുന്ന ധനസായം കേന്ദ്രസർക്കാർ നിർത്തി. പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താവ് കേരളം ആയതോടെയാണ് പദ്ധതിക്ക് ഫണ്ട് നീക്കിവെക്കുന്നത് നിർത്തിയത്. ദേശീയ കുടുംബക്ഷേമ പദ്ധതിയെന്ന് (എൻ.എഫ്.ബി.എസ്) അറിയപ്പെടുന്ന പദ്ധതിയിൽ അപേക്ഷ നൽകി ഒരുമാസത്തിനകം അപേക്ഷകെൻറ അക്കൗണ്ടിൽ 20,000 രൂപ ലഭിക്കുമായിരുന്ന ആശ്വാസപദ്ധതിയാണ് നിർത്തലാക്കിയത്. അതത് ജില്ല കലക്ടർമാർ പാസാക്കി അയച്ച നാലു ലക്ഷം അപേക്ഷകൾ കേരളത്തിൽതന്നെ കെട്ടിക്കിടക്കുന്നുണ്ട്. നൂറു കോടിയോളം രൂപയാണ് കേരളത്തിൽമാത്രം കൊടുത്തുതീർക്കേണ്ടത്. 1500 അപേക്ഷകരുള്ള കാസർകോട് മൂന്നു കോടി രൂപ വേണമെന്ന് ബന്ധപ്പെട്ട സെക്ഷനിൽനിന്ന് അറിയിച്ചു. 1995 ആഗസ്റ്റ് 15ന് നരസിംഹറാവു സർക്കാർ ആരംഭിച്ച പദ്ധതിക്ക് തുടക്കത്തിൽ അപേക്ഷകർ കുറഞ്ഞിരുന്നുവെങ്കിലും തുടർന്നുള്ള വർഷങ്ങളിൽ 125 ശതമാനം കണ്ട് ദേശീയതലത്തിൽ വർധിച്ചു. 2005ൽ ദേശീയതലത്തിൽ 2,61,981 അപേക്ഷകർക്ക് 523 കോടി വിതരണം ചെയ്ത പദ്ധതിക്ക് 2013ൽ 3,86,005 അപേക്ഷകളുണ്ടായി. 800 കോടിയോളം സഹായം വിതരണം ചെയ്തു. 2014ൽ കേന്ദ്രത്തിൽ ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നതുമുതൽ ഗുണഭോക്താക്കളുടെയും അപേക്ഷകരുടെയും എണ്ണം കുറഞ്ഞു. അപേക്ഷിച്ചാലും തുക ലഭിക്കാത്തതാണ് കാരണം. 2015 മുതൽ സംസ്ഥാനങ്ങൾക്ക് എൻ.എഫ്.ബി.എസ് ഫണ്ട് നൽകുന്നതിൽനിന്ന് ക്രമേണ കേന്ദ്രം പിൻവാങ്ങി. 2015 മുതൽ ഗുണഭോക്താക്കളുടെ കണക്ക് കേന്ദ്രമന്ത്രാലയത്തിെൻറ വെബ്സൈറ്റിലും കിട്ടാതായി. ഇപ്പോൾ കെട്ടിക്കിടക്കുന്ന അപേക്ഷകൾ കേരളത്തിൽ മാത്രം നാലു ലക്ഷം കവിയുമെന്ന് സാമൂഹികനീതി വകുപ്പ് എൻ.എഫ്.ബി.എസ് സെക്രേട്ടറിയറ്റ് സെക്ഷൻ അറിയിച്ചു. നൂറുകോടി രൂപ കേരളത്തിൽമാത്രം വേണം. മൂന്നു വർഷേത്താളമായി കേരളത്തിലെ കലക്ടറേറ്റുകളിൽ അപേക്ഷകൾ കെട്ടിക്കിടക്കുകയാണ്. ....രവീന്ദ്രൻ രാവണേശ്വരം.....
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.