ആയിപ്പുഴയിൽ ബസ്‌ കാത്തിരിപ്പുകേന്ദ്രം ഒരുങ്ങുന്നു

ഇരിക്കൂർ: ആയിപ്പുഴ സെൻട്രൽ ജങ്ഷനിൽ ഏറെ സൗകര്യങ്ങളോടെ പ്രവാസികളുടെ ശ്രമഫലമായി ബസ് കാത്തിരിപ്പുകേന്ദ്രം യാഥാർഥ്യമാവുന്നു. ആയിപ്പുഴ മേഖല പ്രവാസി കൂട്ടായ്മ യു.എ.ഇയുടെ നേതൃത്വത്തിലാണ് കെട്ടിടം ഒരുക്കുന്നത്. പണിപൂർത്തിയായ ഉടൻ നാട്ടുകാർക്ക് തുറന്നുകൊടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. തക്കാളി വിളവെടുപ്പ് ഇരിക്കൂർ: ഇരിക്കൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഭിന്നശേഷിക്കാരായ വിദ്യാർഥികൾ ജൈവരീതിയിൽ കൃഷിചെയ്ത തക്കാളി കൃഷിയുടെ വിളവെടുത്തു. ഹെഡ്മാസ്റ്റർ കെ.വി. മുരളീധരൻ ഉദ്ഘാടനംചെയ്തു. ലിസമ്മ, പ്രകാശൻ മാസ്റ്റർ, സന്ദീപ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.