വിടവാങ്ങിയത് പഴയങ്ങാടിയുടെ ബഹുമുഖപ്രതിഭ

പഴയങ്ങാടി: സാമൂഹികസേവനം തപസ്യയാക്കിയ ബഹുമുഖ പ്രതിഭയെയാണ് എം.വി. അബ്ദുറഹ്മാൻ മാസ്റ്ററുടെ നിര്യാണത്തിലൂടെ പഴയങ്ങാടിക്ക് നഷ്ടമായത്. മത, സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, വിദ്യാഭ്യാസമേഖലകളിൽ അഞ്ചു പതിറ്റാണ്ട് കാലം ൈകയൊപ്പ് ചാർത്തിയ അബ്ദുറഹ്മാൻ മാസ്റ്റർ അസുഖബാധിതനായതോടെയാണ് പൊതുപ്രവർത്തന രംഗത്തുനിന്ന് പിൻവാങ്ങിയത്. ഏഴു വർഷത്തോളം വീട്ടിൽ കഴിയുകയായിരുന്നു അദ്ദേഹം. മാടായി ഗവ. ഹൈസ്കൂളിലും സമീപത്തെ മറ്റ് സ്കൂളുകളിലും അധ്യാപകനായി സേവനംചെയ്ത മാസ്റ്റർ വലിയ ശിഷ്യസമ്പത്തിന് ഉടമയാണ്. പഴയങ്ങാടി ഗവ. മാപ്പിള യു.പി സ്കൂൾ പ്രധാനാധ്യാപകനായാണ് വിരമിച്ചത്. മാടായിപ്പള്ളി മഹല്ല് ജമാഅത്ത്, മസ്ജിദുൽ യുംന് പള്ളികളുടെ സെക്രട്ടറിയായി സേവനം ചെയ്തിട്ടുണ്ട്. 1970കളിൽ പഴയങ്ങാടിയുടെ സാംസ്കാരിക മേഖലയിൽ നിറഞ്ഞുനിന്ന മുസ്ലിം യുവജനസംഘത്തിലൂടെയാണ് പൊതുപ്രവർത്തനത്തിൽ സക്രിയമായത്. എം.ഇ.സി.എ ഇംഗ്ലീഷ് സ്കൂളി​െൻറ സ്ഥാപക സെക്രട്ടറിയായിരുന്നു. അധ്യാപക സംഘടനാപ്രവർത്തനത്തിലും സജീവമായി. കായികേപ്രമിയായ മാസ്റ്റർ കായികമേളകളുടെയും കലോത്സവങ്ങളുടെയും സംഘാടനത്തിൽ സജീവമായിരുന്നു. വില്ലേജ് എജുക്കേഷനൽ എക്സ്റ്റൻഷൻ ഓഫിസറായും പ്രവർത്തിച്ച അദ്ദേഹം സാക്ഷരതാ മിഷൻ പ്രവർത്തനങ്ങളിലും നേതൃപരമായ പങ്കുവഹിച്ചു. വിവിധ സാക്ഷരത പദ്ധതികളുടെ നിർവഹണ ചുമതലയുണ്ടായിരുന്നു. മികച്ച പ്രഭാഷകൻ കൂടിയായിരുന്നു. വ്യത്യസ്ത കാഴ്ചപ്പാടുകൾ പുലർത്തുന്നവർക്ക് ഉൾപ്പെടെ സർവാംഗീകൃതനായിരുന്ന അബ്ദുറഹ്മാൻ മാസ്റ്ററെ മതമൈത്രീ സന്ദേശത്തി​െൻറ ആൾരൂപമായാണ് നാട്ടുകാർ കണ്ടത്. adddd ശനിയാഴ്ച രാവിലെ എട്ടിന് മരണവാർത്തയറിഞ്ഞയുടൻ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, രാഷ്ട്രീയരംഗത്തെ പ്രമുഖരും ബന്ധുക്കളും നാട്ടുകാരും അദ്ദേഹത്തി​െൻറ വസതിയായ ഫസൽ അബാദിലേക്ക് ഒഴുകിയെത്തി. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് വി.കെ. അബ്ദുൽ ഖാദർ മൗലവി, കുഞ്ഞുമുഹമ്മദ് പൊന്നാണി, പി.ഒ.പി. മുഹമ്മദലി ഹാജി, കെ.വി. രാമചന്ദ്രൻ മാസ്റ്റർ, പി.പി. കരുണാകരൻ മാസ്റ്റർ, പി.പി. ദാമോദരൻ തുടങ്ങിയവർ വസതിയിലെത്തി. പി.കെ. ശ്രീമതി എം.പി, ടി.വി. രാജേഷ് എം.എൽ.എ എന്നിവർ അനുശോചനം രേഖപ്പെടുത്തി. പഴയങ്ങാടി ശാഖ മുസ്ലിം ലീഗ് കമ്മിറ്റി, മാടായി മണ്ഡലം കോൺഗ്രസ് കമ്മിറ്റി, മാടായി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി, മാടായിപ്പള്ളി ജമാഅത്ത് കമ്മിറ്റി, എം.ഇ.സി.എ സ്കൂൾ കമ്മിറ്റി എന്നിവർ അനുശോചനം രേഖപ്പെടുത്തി. ആദരസൂചകമായി പഴയങ്ങാടി എം.ഇ.സി.എ സ്കൂളിന് ശനിയാഴ്ച അവധി നൽകി. മാടായിപ്പള്ളി അങ്കണത്തിൽ ചേർന്ന സർവകക്ഷി അനുശോചന യോഗത്തിൽ പി.എം. ഹനീഫ് അധ്യക്ഷത വഹിച്ചു. അബ്ദുൽ കരീം മൗലവി പ്രാർഥന നടത്തി. പി.വി. അബ്ദുറഹ്മാൻ, പുന്നക്കൻ മുഹമ്മദലി, സുധീർ വെങ്ങര, പി. ജനാർദനൻ, മഹ്മൂദ് വാടിക്കൽ, പി.വി. അബ്ദുല്ല, പി.ഒ.പി. മുഹമ്മദലി ഹാജി, ബി. മുഹമ്മദ് അശ്രഫ്, വി. വിനോദ്, പി.എം. ശരീഫ്, സുഭഗൻ മാസ്റ്റർ, എൻ.കെ. അബ്ദുല്ല ഹാജി, എ.പി. ബദറുദ്ദീൻ, മുഹമ്മദ് സാലി അജ്മാൻ, എം.പി. കുഞ്ഞികാതിരി, ടി.വി. കോയ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.