തലശ്ശേരി: തച്ചോളി ഒതേനനും കതിരൂര്‍ ഗുരുക്കളും പൊന്ന്യം ഏഴരക്കണ്ടത്തില്‍ െവച്ച് നടത്തിയ അങ്കത്തിെൻറ സ്മരണക്കായി പൊന്ന്യം ഏഴരക്കണ്ടത്ത് ഞായറാഴ്ച മുതൽ 24 വരെ കലാവിരുന്ന് സംഘടിപ്പിക്കുന്നു. പുല്യോടി പാട്യം ഗോപാലന്‍ സ്മാരക വായനശാല ഫോക്ലോർ അക്കാദമിയുടെ സഹകരണേത്താടെയാണ് പൊന്ന്യത്തങ്കത്തിെൻറ ഭാഗമായി വിവിധ കലാപരിപാടികൾ ഒരുക്കുന്നത്. ചിത്രകല ക്യാമ്പ് ഞായറാഴ്ച തുടങ്ങും. രാവിലെ പത്തിന് ലളിതകല അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍ ഉദ്ഘാടനംചെയ്യും. 25 ചിത്രകാരന്മാരുടെ സംഗമത്തില്‍ ചലച്ചിത്ര അക്കാദമി അംഗം പ്രദീപ് ചൊക്ലി അധ്യക്ഷതവഹിക്കും. പൊന്ന്യത്തങ്കം വൈകീട്ട് അഞ്ചിന് പ്രഫ. എം.വി. സരള ഉദ്ഘാടനംചെയ്യും. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറും. 19ന് വൈകീട്ട് അഞ്ചിന് 'വടക്കന്‍പാട്ടുകൾ: -ഐതിഹ്യവും ചരിത്രവും' സെമിനാര്‍ സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജന്‍ ഉദ്ഘാടനംചെയ്യും. ഡോ. ടി. രാജന്‍, ഡോ. സി. ബാലന്‍, ഫോക്‌ലോര്‍ അക്കാദമി സെക്രട്ടറി കീച്ചേരി രാഘവന്‍ എന്നിവര്‍ പ്രബന്ധം അവതരിപ്പിക്കും. രാത്രി ഏഴിന് കൊയിലാണ്ടി അല്‍മുബാറക് കളരിസംഘം, കടത്തനാട്ട് കെ.പി. ചന്ദ്രന്‍ ഗുരുക്കള്‍ സ്മാരക കളരി എന്നിവര്‍ അവതരിപ്പിക്കുന്ന കളരിപ്പയറ്റ്, കോല്‍ക്കളി, പരിചമുട്ടുകളി എന്നിവ അരങ്ങേറും. 20ന് മൂന്നിന് കേരളത്തിലെ കളരി പാരമ്പര്യം സെമിനാര്‍ എം. സുരേന്ദ്രന്‍ ഉദ്ഘാടനംചെയ്യും. രാത്രി ഏഴിന് പുതുപ്പണം കെ.പി.സി.ജി.എം കളരി, കതിരൂര്‍ ഗുരുകൃപ കളരിസംഘം എന്നിവ അവതരിപ്പിക്കുന്ന കളരിപ്പയറ്റ്, രാജീവന്‍ ഗുരുക്കളും സംഘവും അവതരിപ്പിക്കുന്ന അമ്പലപ്പുഴ വേലകളി, പതിയാരക്കര അല്‍ജിഫ കേന്ദ്രം അവതരിപ്പിക്കുന്ന അറബനമുട്ട്, ദഫ്മുട്ട്, ഒപ്പന. 21ന് അഞ്ചിന് വടക്കന്‍പാട്ട്, നാട്ടിപാട്ട് കലാകാരസംഗമം പി. ഹരീന്ദ്രന്‍ ഉദ്ഘാടനംചെയ്യും. 22ന് അഞ്ചിന് സാംസ്‌കാരിക സമ്മേളനം. 7.30ന് പുറമേരി കടത്തനാട്ട് കളരിസംഘം, കതിരൂര്‍ ഗുരുകുലം കളരിസംഘം എന്നിവ അവതരിപ്പിക്കുന്ന കളരിപ്പയറ്റ്, കാക്കാരശ്ശി നാടകം, നിഴല്‍പാവക്കൂത്ത് എന്നിവ അരങ്ങേറും. 23ന് അഞ്ചിന് അനുസ്മരണം പന്ന്യന്നൂര്‍ ഭാസി ഉദ്ഘാടനംചെയ്യും. 24ന് വൈകീട്ട് അഞ്ചിന് സമാപനസമ്മേളനം ഫോക്‌ലോര്‍ അക്കാദമി ചെയർമാൻ സി.ജെ. കുട്ടപ്പന്‍ ഉദ്ഘാടനംചെയ്യും. ഏഴിന് തിരുവനന്തപുരം ആറ്റുകാല്‍ കളരിസംഘം, പയ്യന്നൂര്‍ യോദ്ധ കളരിസംഘം എന്നിവരുടെ കളരിയഭ്യാസം, തിരുവാതിര, നാടന്‍പാട്ട് എന്നിവയുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.