സാധാരണക്കാര​െൻറ തലയിൽ അമിതഭാരം ഏൽപിക്കരുത്

പാപ്പിനിശ്ശേരി: ബസ് മുതലാളിമാർ ചാർജ് വർധിപ്പിക്കാൻ ആവശ്യപ്പെട്ട് നടത്തിവരുന്ന സമരം തീർത്തും അനാവശ്യമാണ്. സാധാരണജനങ്ങൾ വിലക്കയറ്റംകൊണ്ടും സാമ്പത്തിക പ്രതിസന്ധികൊണ്ടും നട്ടംതിരിയുമ്പോൾ അവരുടെ തലയിൽ ഒരു ബസ് ചാർജ് വർധനകൂടി സര്‍ക്കാര്‍ കെട്ടിവെക്കരുത്. ബസ് മുതലാളിമാർ പറയുന്ന വർധന പൊതുസമൂഹത്തിന് അംഗീകരിക്കാവുന്നതല്ല. 35ഉം 40ഉം സീറ്റുകൾക്ക് മാത്രം നികുതി അടച്ച് നൂറോളം യാത്രക്കാരെ കയറ്റി അമിതലാഭം കൊയ്തുകൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം കണ്ടുവരുന്നത്. മിക്ക സ്കൂളുകൾക്കും ഇപ്പോൾ പ്രത്യേകം ബസ് സൗകര്യങ്ങളുണ്ട്. എല്ലാ ബസിലും കുട്ടികളെ കയറ്റുന്നുമില്ല. സർക്കാറി​െൻറ ഒത്താശയോടെയാണ് ബസ് സമരം നടത്തുന്നത്. ചാർജ് വർധനക്കുപകരം വേണമെങ്കിൽ സർക്കാറിലേക്ക് അടക്കുന്ന നികുതിയിൽ കുറവുവരുത്തി ബസ് മുതലാളിമാരെയും പൊതുജനത്തെയും ഒരുപോലെ സഹായിക്കുന്ന നിലപാടെടുക്കുന്നതായിരിക്കും സര്‍ക്കാറിന് ഉചിതം. പി. അബൂബക്കര്‍ പൊതുപ്രവര്‍ത്തകന്‍ പാപ്പിനിശ്ശേരി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.