അന്താരാഷ്​ട്ര ഫിലിം ഫെസ്​റ്റ്​ 25 മുതൽ; 'ഏദൻ' ഉദ്​ഘാടന ചിത്രം

കണ്ണൂര്‍: ലൈബ്രറി കൗണ്‍സില്‍, ചലച്ചിത്ര അക്കാദമി എന്നിവ ഫിലിം ഫെഡറേഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഒമ്പതാമത് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റ് ഫെബ്രുവരി 25 മുതല്‍ 28 വരെ കണ്ണൂരിൽ നടക്കും. ശിക്ഷക് സദൻ, ടൗൺ സ്ക്വയർ, എൻ.എസ് ടാക്കീസ് എന്നിവിടങ്ങളിലായി നാലു വേദികളിലായാണ് സിനിമകളുടെ പ്രദർശനം നടക്കുകയെന്ന് സംഘാടക സമിതി ചെയർമാൻ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, ജനറൽ കൺവീനർ പി.കെ. ബൈജു എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വിപുലമായ ഒരുക്കങ്ങളോടെ കണ്ണൂരിൽ നടക്കുന്ന ആദ്യ ഫിലിം െഫസ്റ്റാണിത്. വൈകീട്ട് അഞ്ചുമുതല്‍ ടൗണ്‍ സ്‌ക്വയറില്‍ ആവിഷ്‌കാര സ്വാതന്ത്ര്യം സിനിമയില്‍, സിനിമയും സ്ത്രീയും എന്നീ വിഷയങ്ങളിൽ ഓപണ്‍ ഫോറവും തുടർന്നുണ്ടാകും. 200 രൂപയാണ് ഡെലിഗേഷന്‍ ഫീസ്. ലൈബ്രറി കൗൺസിൽ ഒാഫിസിലെത്തിയും dlckannur.com വഴി ഒാൺലൈനായും രജിസ്‌ട്രേഷന്‍ നടത്താം. വാര്‍ത്തസമ്മേളനത്തില്‍ കോഒാഡിനേറ്റര്‍ സി. മോഹനന്‍, ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡൻറ് എം. മോഹനന്‍, പ്രചാരണ കമ്മിറ്റി കണ്‍വീനര്‍ എ.പങ്കജാക്ഷന്‍ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.