ഉപഭോക്​തൃ ദിനം; വിദ്യാർഥികൾക്ക് മത്സരങ്ങൾ

കണ്ണൂർ: ഉപഭോക്തൃദിനാഘോഷങ്ങളോടനുബന്ധിച്ച് കണ്ണൂർ താലൂക്ക് സപ്ലൈ ഓഫിസി​െൻറ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർഥികൾക്ക് മത്സരങ്ങൾ നടത്തുന്നു. 24ന് രാവിലെ 10ന് താവക്കര ഗവ. എൽ.പി സ്കൂളിലാണ് മത്സരം. കാർട്ടൂൺ (പെൻസിൽ), പെയിൻറിങ് (ഓയിൽകളർ) എന്നിവയിൽ ഹയർസെക്കൻഡറി, ഹൈസ്കൂൾ, യു.പി, എൽ.പി വിഭാഗക്കാർക്കും ഉപന്യാസമത്സരത്തിൽ ഹയർസെക്കൻഡറി, ഹൈസ്കൂൾ വിദ്യാർഥികൾക്കും പെങ്കടുക്കാം. പ്രധാനാധ്യാപകൻ/പ്രിൻസിപ്പൽ നൽകുന്ന സാക്ഷ്യപത്രം സഹിതം 23ന് വൈകീട്ട് നാലുമണിക്ക് മുമ്പ് രജിസ്റ്റർചെയ്യണം. ഫോൺ: 0497 2700091, 9074018872. ................................................................
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.