കണ്ണൂർ: എസ്.ഐ.ഒ സംഘടിപ്പിക്കുന്ന 'സ്വലാത്ത്: ദി ആൽക്കമി ഓഫ് ഹാപ്പിനസ്' നമസ്കാര -പ്രാർഥനാ കാമ്പയിെൻറ ജില്ലതല ഉദ്ഘാടനം ഞായറാഴ്ച യൂനിറ്റി സെൻററിൽ ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് യു.പി. സിദ്ദീഖ് മാസ്റ്റർ നിർവഹിക്കും. എസ്.ഐ.ഒ ജില്ല പ്രസിഡൻറ് ഫാസിൽ അബ്ദു, സെക്രട്ടറി ഷബീർ എടക്കാട്, ജോ. സെക്രട്ടറിമാരായ മിസ്ഹബ് ഷിബിൽ, സൽമാനുൽ ഫാരിസ് തുടങ്ങിയവർ പങ്കെടുക്കും. കാമ്പസ്, പ്രാദേശിക കേന്ദ്രങ്ങളിൽ കാമ്പയിൻ വിശദീകരണ വിദ്യാർഥി സംഗമങ്ങളും നമസ്കാരം, പ്രാർഥന തുടങ്ങിയ വിഷയങ്ങളിൽ ബോധവത്കരണവും സംഘടിപ്പിക്കുമെന്ന് എസ്.ഐ.ഒ ജില്ല കമ്മിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.