ഇരിട്ടി: അരിയിൽ ഷുക്കൂർ, എടയന്നൂരിലെ ഷുഹൈബ് ഉൾപ്പെടെയുള്ള നിരപരാധികളായ യുവാക്കളെ വെട്ടിക്കൊലപ്പെടുത്തിയ സി.പി.എം കനത്തവില നൽകേണ്ടിവരുമെന്ന് വനിതലീഗ് ദേശീയ െസക്രട്ടറി ജയന്തീരാജ് പറഞ്ഞു. 'കാവലിരിക്കാം മതേതര ഇന്ത്യക്കായ്' പ്രമേയത്തെ ആസ്പദമാക്കി നടക്കുന്ന മുഴക്കുന്ന് മുസ്ലിം ലീഗ് പഞ്ചായത്ത് സമ്മേളനത്തിെൻറ ഭാഗമായി നടന്ന ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ബി. മിനി അധ്യക്ഷത വഹിച്ചു. റഹിയാനത്ത് സുബി, പി.കെ. ഷരീഫ, റുബീന റഫീഖ്, എ.കെ. റസിയ, കെ.വി. റഷീദ, പി. സാജിദ, എം.എം. നൂർജഹാൻ, പി. സമീറ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.