ഹസ്​തകല സഹ്യോഗ് ക്യാമ്പ് 20ന്

കണ്ണൂർ: കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന് കീഴിലെ കണ്ണൂർ വീവേഴ്സ് സർവിസ് സ​െൻറർ സംഘടിപ്പിക്കുന്ന ഹസ്തകല സഹ്യോഗ് ക്യാമ്പ് ഫെബ്രുവരി 20ന് രാവിലെ 10മണിക്ക് ധർമശാല ഇന്ത്യൻ കോഫി ഹൗസിൽ പി. കരുണാകരൻ എം.പി ഉദ്ഘാടനം ചെയ്യും. ടി.വി രാജേഷ് എം.എൽ.എ, ജില്ല കലക്ടർ മിർ മുഹമ്മദ് അലി, ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.ടി അബ്ദുൽ മജീദ്, കല്യാശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് ഇ.പി. ഓമന എന്നിവർ സംസാരിക്കും. ടെക്സ്റ്റൈൽ മന്ത്രാലയത്തിന് കീഴിലെ വിവിധ പദ്ധതികളെക്കുറിച്ച് വിശദീകരിക്കും. മുദ്ര ബാങ്ക് വായ്പകൾക്കുള്ള അപേക്ഷകളും സ്വീകരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.