നവജാത ശിശുവിനെ കൈമാറിയതിന്​ ദമ്പതികളടക്കം മൂന്നുപേർക്കെതിരെ കേസ്

കാസർകോട്: നവജാത ശിശുവിനെ ദമ്പതികൾക്ക് കൈമാറിയ കേസിൽ മൂന്നുപേർക്കെതിരെ പൊലീസ് കേസെടുത്തു. കർണാടക മടിക്കേരിക്കടുത്ത് നാപ്പോക്ക് ഗുദിദാറിലെ കാവ്യ (25), ബോവിക്കാനത്ത് ക്വാർേട്ടഴ്സിൽ താമസിക്കുന്ന കർണാടക സ്വദേശി ബാവ, ഭാര്യ ഫരീദ എന്നിവർക്കെതിരെയാണ് ആദൂർ പൊലീസ് കേസെടുത്തത്. മതിയായ നടപടിക്രമങ്ങൾ പാലിക്കാതെ കുഞ്ഞിനെ കൈമാറിയതിനാണ് കേസ്. പീഡനത്തിനിരയായ പെൺകുട്ടി പ്രസവിച്ച കുഞ്ഞിനെ കാവ്യയാണ് തങ്ങൾക്ക് എത്തിച്ചുതന്നതെന്ന് ബോവിക്കാനത്തെ ദമ്പതികൾ പൊലീസിന് മൊഴിനൽകിയിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർചെയ്തത്. ബോവിക്കാനത്ത് വാടകവീട്ടിൽ കഴിയുന്ന ദമ്പതികൾക്കൊപ്പമുണ്ടായിരുന്ന അഞ്ചുദിവസം പ്രായമുള്ള കുഞ്ഞിനെ ആദൂർ പൊലീസ് കസ്റ്റഡിയിലെടുത്ത് ജനറൽ ആശുപത്രിയിലെ ശിശുപരിചരണ വിഭാഗത്തി​െൻറ സംരക്ഷണയിൽ ഏൽപിച്ചിരിക്കുകയാണ്. ദമ്പതികളുടെ താമസസ്ഥലത്ത് നവജാത ശിശുവിനെ കണ്ട് സംശയംതോന്നിയ പരിസരവാസികൾ വിവരമറിയിച്ചതിനെ തുടർന്നാണ് പൊലീസെത്തിയത്. രണ്ട് പെൺകുട്ടികളുള്ള ദമ്പതികൾ ആൺകുട്ടിയില്ലാത്തതിനാൽ കുഞ്ഞിനെ വളർത്താൻ സ്വീകരിച്ചതാണെന്നും ഇതിന് പണം നൽകിയിട്ടില്ലെന്നുമാണ് പൊലീസിനോട് പറഞ്ഞത്. ചൈൽഡ്ലൈൻ അധികൃതരും ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.