കണ്ണൂർ: കണ്ണൂർ ഗവ. പോളിടെക്നിക്ക് കോളജിൽ നടത്തുന്ന പി.എം.കെ.വി.വൈയുടെ കോഴ്സിൽ ഇൻസ്ട്രക്ടർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂനിയർ സോഫ്റ്റ്വെയർ ഡെവലപർ (കമ്പ്യൂട്ടർ സയൻസിൽ പി.ജി/ഡിഗ്രി അല്ലെങ്കിൽ തത്തുല്യ യോഗ്യത. ഒരുവർഷത്തെ അധ്യാപനപരിചയം), ഡൊമസ്റ്റിക് ഡാറ്റാ എൻട്രി ഓപറേറ്റർ (ത്രിവത്സര ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത), വെൽഡിങ് (ഐ.ടി.ഐ വെൽഡിങ്ങും അഞ്ചുവർഷ പ്രവൃത്തിപരിചയവും കൂടാതെ രണ്ടുവർഷ അധ്യാപനപരിചയം), ഫീൽഡ് ടെക്നീഷ്യൻ -യു.പി.എസ് ഇൻവെർട്ടർ (ത്രിവത്സര ഡിപ്ലോമ ഇൻ ഇലക്ട്രിക്കൽ ഇലക്േട്രാണിക്സ്/അഞ്ചുവർഷ പ്രവൃത്തിപരിചയവും കൂടാതെ രണ്ടുവർഷത്തെ അധ്യാപനപരിചയവും) എന്നീ തസ്തികകളിൽ ഒഴിവുണ്ട്. താൽപര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവസഹിതം 20ന് രാവിലെ 10ന് പോളിടെക്നിക്ക് കോളജ് ഓഫിസിൽ ഹാജരാകണം. ഫോൺ: 9946484890. വെബ്സൈറ്റ്: gptckannur.org.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.