കോഴിക്കോട്: കള്ളനോട്ട് കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ 17 വർഷത്തിനുശേഷം പിടികൂടി. മംഗളൂരു പുറങ്കജവീട്ടിൽ തമ്പി (54) ആണ് കോഴിക്കോട് ക്രൈംബ്രാഞ്ച് സംഘത്തിെൻറ പിടിയിലായത്. 1998ൽ ബത്തേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട ഇയാൾ 2001ൽ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. ഇയാളുടെ കൂട്ടു പ്രതികൾ കണ്ണൂർ ജയിലിൽ ശിക്ഷ അനുഭവിക്കുകയാണ്. ഇയാളെ കണ്ണൂർ ജയിലിലേക്ക് കൊണ്ടുപോയി. പ്രതിയെ പിടികൂടിയ സംഘത്തിൽ കോഴിക്കോട് ൈക്രംബ്രാഞ്ച് എസ്.െഎ സോമസുന്ദരൻ, എ.എസ്.െഎ സുനിൽകുമാർ, സീനിയർ സിവിൽ പൊലീസ് ഒാഫിസർമാരായ ശിവൻ, പ്രദീപ്, ശിവദാസൻ എന്നിവരാണുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.