വിവാദമാക്കാൻ ലക്ഷ്യമിട്ട്​ പാട്ട്​ ഉപയോഗിച്ചത്​ തെറ്റ്​ ^എരഞ്ഞോളി മൂസ

വിവാദമാക്കാൻ ലക്ഷ്യമിട്ട് പാട്ട് ഉപയോഗിച്ചത് തെറ്റ് -എരഞ്ഞോളി മൂസ തലശ്ശേരി: മാണിക്യമലരായ പൂവി എന്ന പാട്ട് വിവാദമാക്കേണ്ടതില്ലെന്ന് മാപ്പിളപ്പാട്ടുകാരനും ഫോക്ലോർ അക്കാദമി വൈസ് ചെയർമാനുമായ എരഞ്ഞോളി മൂസ. സിനിമയിൽ ഇൗ പാട്ട് വന്നതുകൊണ്ട് വലിയ അപകടം ഉണ്ടെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം 'മാധ്യമ'ത്തോട് പറഞ്ഞു. വിവാദമാക്കാൻ ലക്ഷ്യമിട്ട് പാട്ട് ഉപയോഗിച്ചത് തെറ്റാണ്. മുപ്പത് സെക്കൻഡ് മാത്രമുള്ള ഇത്രയധികം സ്നേഹം സ്ഫുരിക്കുന്ന രംഗങ്ങൾ മനോഹരമാണ്. എന്നാൽ, ഇൗ രംഗങ്ങൾ മറ്റ് ഏത് പാട്ട് ഉപയോഗിച്ചാലും ഹിറ്റാകുമായിരുന്നു. എന്നിരിക്കെ ഇപ്പോഴത്തെ പാട്ട് ഉപയോഗിച്ചത് വിവാദം ലക്ഷ്യമാക്കിയാണ്. 50 വർഷംമുമ്പുള്ള പാട്ടാണിത്. പീർ മുഹമ്മദും മാളിയേക്കൽ ജലീലും ചേർന്നൊരുക്കിയ രത്നമാല മാറിൽ ചാർത്തി എന്നു തുടങ്ങുന്ന പാട്ടി​െൻറ ട്യൂൺ ഉപയോഗിച്ചാണ് ഇപ്പോഴത്തെ വിവാദപാട്ടും ഒരുക്കിയത്. 40 വർഷം മുമ്പുതന്നെ ഞാൻ ഇൗ പാട്ട് കല്യാണ വീടുകളിലൊക്കെ പാടിയിരുന്നു. അതുകൊണ്ടു തന്നെ വിവാദമായ പാട്ടി​െൻറ ട്യൂണി​െൻറ അവകാശികൾ പീർ മുഹമ്മദും മാളിയേക്കൽ ജലീലും മാത്രമാണ്. സിനിമയിൽ ഉപയോഗിച്ചപ്പോൾ പാട്ടി​െൻറ സ്പീഡിൽ കുറവുവരുത്തിയിട്ടുണ്ട് എന്നല്ലാതെ മറ്റ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല -അദ്ദേഹം പറഞ്ഞു. മതമൗലിക വാദികളും തീവ്രവാദികളും ഒക്കെ പാട്ടുകൾക്കും പുസ്തകങ്ങൾക്കുമെതിരെ രംഗത്തുവരുന്ന കാലത്ത് ഇത്തരം വിവാദത്തിന് വഴിവെക്കാതെ ഏറെ ശ്രദ്ധിക്കേണ്ടിയിരുന്നു. നാട്ടിൽ അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കുമുന്നിൽ പുതിയ അവസരം നൽകുന്നതിന് മാത്രമാണ് ഇപ്പോഴത്തെ വിവാദം ഉപകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.