കലാഭവൻ മണി ചാരിറ്റബിൾ ട്രസ്​റ്റ്​ മാധ്യമ പുരസ്​കാരം നികേഷ് താവത്തിന്; സേവശ്രീ പുരസ്​കാരം കെ.എസ്​. ജയമോഹന്​

പഴയങ്ങാടി: കലാഭവൻ മണി ചാരിറ്റബിൾ ട്രസ്റ്റ് പഴയങ്ങാടി ഏർപ്പെടുത്തിയ കലാഭവൻ മണി മാധ്യമ പുരസ്കാരത്തിന് കണ്ണൂർ വിഷൻ ചാനൽ റിപ്പോർട്ടർ നികേഷ് താവത്തെയും കാരുണ്യ പ്രവർത്തനത്തിനുള്ള കലാഭവൻ മണി സേവശ്രീ പുരസ്കാരത്തിന് ഹോപ് മാനേജിങ് ട്രസ്റ്റി കെ.എസ്. ജയമോഹനെയും തിരഞ്ഞെടുത്തതായി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 5001 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം ഏപ്രിൽ പത്തിന് പഴയങ്ങാടിയിൽ കലാഭവൻ മണിയുടെ സഹോദരൻ ആർ.എൽ.വി. രാമകൃഷ്ണൻ സമ്മാനിക്കും. താവം ഈഗിൾ ആർട്സ് ക്ലബി​െൻറയും പഴയങ്ങാടി പ്രസ് ഫോറത്തി​െൻറയും പ്രസിഡൻറായ നികേഷിന് 2008ലെ നെഹറു യുവക് കേന്ദ്ര ജില്ല, സംസ്ഥാന അവാർഡുകൾ ലഭിച്ചിരുന്നു. സേവശ്രീ പുരസ്കാരത്തിനർഹനായ ജയമോഹൻ ഹോപ് ചാരിറ്റബിൾ ട്രസ്റ്റി​െൻറ ജനറൽ സെക്രട്ടറിയാണ്. 2004ൽ പിലാത്തറ ആസ്ഥാനമായി ആരംഭിച്ച ട്രസ്റ്റ് കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും പ്രവർത്തിച്ചുവരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.