തളിപ്പറമ്പ്: ഉത്തരേന്ത്യയിൽ മതത്തിെൻറ പേരിൽ ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കുന്നതിനെ വിമർശിക്കുകയും ന്യൂനപക്ഷ സംരക്ഷകരെന്ന് അവകാശപ്പെടുകയും ചെയ്യുന്ന സി.പി.എം, രാഷ്ട്രീയത്തിെൻറ പേരിൽ ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കുമ്പോൾ മൗനം പാലിക്കുന്ന സംസ്ഥാന മുഖ്യമന്ത്രി വായില്ലാക്കുന്നിലപ്പൻ ആണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് സി.ആർ. മഹേഷ് ആരോപിച്ചു. സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ (സെറ്റോ) 'മതനിരപേക്ഷതയുടെ കാവലാളാവുക' എന്ന ആഹ്വാനവുമായി സംഘടിപ്പിച്ച പ്രചാരണ വാഹനജാഥക്ക് തളിപ്പറമ്പിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സെറ്റോ താലൂക്ക് പ്രസിഡൻറ് കെ.വി. മഹേഷ് അധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്റ്റൻ രവികുമാർ, വൈസ് ക്യാപ്റ്റൻ പി. ഹരിഗോവിന്ദൻ, എൻ.കെ. ബെന്നി, പി. ഉണ്ണികൃഷ്ണൻ, ചവറ ജയകുമാർ, കെ.കെ. രാജേഷ് ഖന്ന, കെ. രമേശൻ, സി.വി. സോമനാഥൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.