തലശ്ശേരിയിൽ മോഷ്​ടാവ്​ അറസ്​റ്റിൽ

തലശ്ശേരി: മോഷണക്കേസില്‍ പ്രതിയായ തലശ്ശേരി പഴയ ലോട്ടസ് ടാക്കീസ് പരിസരത്തെ പുതിയാണ്ടി നൗഫലിനെ (27) പൊലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരി റെയില്‍വേ സ്റ്റേഷന് സമീപത്തെ ഒാൺലൈൻ കൊറിയർ സ്ഥാപനമായ ഡൽഹി ബസാറിൽനിന്ന് രണ്ടു തവണയായി അഞ്ച് ലക്ഷത്തോളം രൂപയുടെ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും തുണിത്തരങ്ങളും കവര്‍ച്ച നടത്തിയ കേസിലെ പ്രതിയാണ് നൗഫലെന്ന് പൊലീസ് പറഞ്ഞു. 2017 ഡിസംബര്‍ 20നും 2018 ജനുവരി 10നുമാണ് നൗഫല്‍ ഇവിടെ കവര്‍ച്ച നടത്തിയത്. കവര്‍ന്നെടുത്ത ലാപ് ടോപ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ കോയമ്പത്തൂരില്‍ വില്‍പന നടത്തിയെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെ തലശ്ശേരി റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് സി.ഐ കെ.ഇ. പ്രേമചന്ദ്രൻ, എസ്.ഐ എം. അനില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് മോഷ്ടാവിനെ പിടികൂടിയത്. പ്രതി മോഷ്ടിച്ച ഹാര്‍ഡ് ഡിസ്‌കുകള്‍ ലോട്ടസ് ടാക്കീസിന് സമീപത്തെ അഴുക്കുചാലില്‍നിന്ന് പൊലീസ് കണ്ടെടുത്തു. സ്ഥാപനത്തി​െൻറ മേല്‍ക്കൂര തകര്‍ത്താണ് മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ പിടികൂടിയ സംഘത്തിൽ ക്രൈം സ്‌ക്വാഡിലെ എ.എസ്.ഐ സി.എം. സുരേഷ് ബാബു, അജയന്‍, സി.പി. രാജീവന്‍, എ.എസ്. സന്തോഷ് എന്നിവരുമുണ്ടായിരുന്നു. തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.