ക്ഷീരകർഷക പാർലമെൻറ്​

മാഹി: ക്ഷീരകർഷക സംഗമത്തി​െൻറ ഭാഗമായി ചോമ്പാൽ മിനി സ്റ്റേഡിയത്തിൽ നടന്ന നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജീവിതനിലവാരം ഉയർന്നെങ്കിലും ഉൽപാദനമേഖലയിൽ കേരളം പിറകോട്ടാണെന്ന് അദ്ദേഹം പറഞ്ഞു. ഈ രീതിയിൽ മാറ്റംവരുത്തിയാലേ സംസ്ഥാനം രക്ഷനേടുകയുള്ളൂ. ക്ഷീര മേഖലയിലടക്കം ഉൽപാദനരംഗത്ത് വിവിധതരം പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കിയാൽ കുതിച്ചുചാട്ടത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്ഷീരവികസന മന്ത്രി കെ. രാജു അധ്യക്ഷത വഹിച്ചു. എം.വി. ശശികുമാർ, റാഫി പോൾ, ബിജി വി. ഈശോ, ജോർജ് കുട്ടി ജേക്കബ്, വി.പി. സുരേഷ്‌കുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.