റവന്യൂജില്ല അറബി സാഹിത്യമത്സരം: മാടായി, മട്ടന്നൂർ ഉപജില്ല ജേതാക്കൾ

പെരിങ്ങത്തൂർ: റവന്യൂജില്ല അറബി സാഹിത്യമത്സരത്തിൽ മാടായി, മട്ടന്നൂർ ഉപജില്ലകൾ ജേതാക്കളായി. തളിപ്പറമ്പ് നോർത്ത്, തലശ്ശേരി സൗത്ത് ഉപജില്ലകൾ രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. എ.എൻ. ഷംസീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചൊക്ലി എ.ഇ.ഒ എം.വി. സുലോചന അധ്യക്ഷത വഹിച്ചു. 16 ഇനങ്ങളിൽ മത്സരം നടന്നു. കണ്ണൂർ ഐ.എം.ഇ എം. യൂസഫ്, വാർഡ് അംഗം ഷാനിദ് മേക്കുന്ന്, സി. അബ്ദുൽ അസീസ്, വി. നാസർ, കെ.കെ. അബ്ദുല്ല, പി. ജയതിലക്, കെ. ജയതിലകൻ, കെ. ജയരാജൻ, എ.എം. രാജേഷ്, പി.കെ. സുലൈമാൻ ഹാജി, എ.പി. ബഷീർ, വി.കെ. റസാഖ് എന്നിവർ സംസാരിച്ചു. സമാപന സമ്മേളനത്തിൽ എൻ.എ. ഇസ്മായിൽ അധ്യക്ഷത വഹിച്ചു. എം. യൂസഫ് സമ്മാനദാനം നടത്തി. എം.പി. അയ്യൂബ്, പി.സി. ഉബൈദ്, ഇ.സി. മുഹമ്മദ് ബഷീർ, പി.കെ. മുഹമ്മദ് അഷറഫ്, സിദ്ദീഖ് കൂടത്തിൽ, കെ.പി. മമ്മു, പി.എം. അബ്ദുൽ ഹമീദ്, മുഹമ്മദ് മംഗലശ്ശേരി, ജാഫർ, ഫൈസൽ എന്നിവർ സംസാരിച്ചു. ഒന്നാം സ്ഥാനം നേടിയവർ ശനിയാഴ്ച തലശ്ശേരിയിൽ നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കണമെന്ന് ജില്ല എ.ടി.സി സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.