തലശ്ശേരി: കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂനിയൻ 16ാം സംസ്ഥാന സമ്മേളനത്തിെൻറ ഭാഗമായി നടപ്പാക്കുന്ന സൗജന്യ കുടിവെള്ള കണക്ഷൻ വിതരണം ചെയ്തു. തലശ്ശേരി നഗരസഭയിലെ ലോട്ടസ് ടാക്കീസ് പരിസരത്ത് എ.ജെ. മറീനക്ക് കുടിവെള്ള കണക്ഷൻ നൽകി നഗരസഭ വൈസ് ചെയർപേഴ്സൻ നജ്മ ഹാഷിം ഉദ്ഘാടനംചെയ്തു. കെ.കെ. ബിജു അധ്യക്ഷതവഹിച്ചു. എൻ. സുബീഷ്, നഗരസഭാംഗം എൻ. അജേഷ്, സുബീഷ്, ഷജിനേഷ്, കെ. മധു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.