പാനൂർ: കേന്ദ്ര മാനവവിഭവ വികസന മന്ത്രാലയത്തിെൻറ അംഗീകാരത്തോടെ ഉന്നത വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന രണ്ടുവർഷത്തെ ഫങ്ഷനൽ അറബിക് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. കല്ലിക്കണ്ടി എൻ.എ.എം കോളജ് അറബിക് സ്റ്റഡിസെൻററിൽ സൗജന്യമായാണ് കോഴ്സ് നടത്തുന്നത്. വിദേശരാജ്യത്ത് തൊഴിൽ തേടി പോവുന്നവർക്ക് ഉപകാരപ്പെടും. ഹയർസെക്കൻഡറി കഴിഞ്ഞവർക്കാണ് പ്രവേശനം. അറബിക് വിഷയമായി പഠിച്ചവർക്ക് മുൻഗണന. െഫബ്രുവരി 20ന് മുമ്പ് രജിസ്റ്റർചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് അറബിക് വിഭാഗം തലവൻ പ്രഫ. സി.വി. അബ്ദുൽ ഗഫൂറുമായി ബന്ധപ്പെടണം. ഫോൺ: 9747592900, 2463067.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.