കണ്ണൂര്‍: ശ്യാമപ്രസാദ് വധക്കേസ് എൻ.െഎ.എ അന്വേഷിക്കുക, പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മഹിളാമോര്‍ച്ച കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. ബി.ജെ.പി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷ തമിഴിെസെ സൗന്ദര രാജൻ ഉദ്ഘാടനം ചെയ്തു. സ്വയംസേവകര്‍ ജീവന്‍ രക്ഷിക്കാന്‍ രക്തം നല്‍കുമ്പോള്‍ ജിഹാദി ഭീകരര്‍ മനുഷ്യരക്തം ഊറ്റിക്കുടിക്കുകയാണെന്ന് അവർ പറഞ്ഞു. ഭീകരവാദത്തിനെതിരെ എല്ലാവരും ഒന്നിച്ചുനില്‍ക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. ഹിന്ദു ഐക്യവേദി നേതാവ് അശ്വിനികുമാര്‍, എ.ബി.വി.പി പ്രവര്‍ത്തകന്‍ സച്ചിന്‍ ഗോപാല്‍ എന്നിവരെ കൊലപ്പെടുത്തിയതും മതഭീകരവാദികളാണ്. കതിരുകൊയ്യേണ്ട അരിവാള്‍കൊണ്ട് കഴുത്തറുക്കുകയാണ് കേരളത്തില്‍ സി.പി.എം ചെയ്യുന്നത്. കേരളത്തിലെ വികസന പിന്നാക്കാവസ്ഥക്ക് കാരണം ഇടതുഭരണമാണെന്നും അവർ പറഞ്ഞു. മഹിളാമോര്‍ച്ച ജില്ല അധ്യക്ഷ എന്‍. രതി അധ്യക്ഷത വഹിച്ചു. മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ രേണു സുരേഷ്, ബി.ജെ.പി സംസ്ഥാന സെക്രട്ടറി ശോഭ സുരേന്ദ്രന്‍ എന്നിവർ സംസാരിച്ചു. ടി. ജ്യോതി സ്വാഗതവും സ്മിത ചന്ദ്രബാബു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.