കാസർകോട്: നഗരത്തിലെ ചതുർനക്ഷത്ര ഹോട്ടലിൽ പ്രവർത്തിക്കുന്ന മദ്യശാലക്ക് തീപിടിച്ച് 30 ലക്ഷത്തോളം രൂപയുടെ നഷ്ടം. നുള്ളിപ്പാടിയിൽ ദേശീയപാതക്ക് സമീപത്തെ ഹൈവേകാസിൽ ഹോട്ടൽ കെട്ടിടത്തിെൻറ താഴത്തെനിലയിൽ പിൻഭാഗത്ത് പ്രവർത്തിച്ചിരുന്ന ബാറിലാണ് തീപിടിത്തമുണ്ടായത്. നാലു വലിയ ഫ്രീസർ, മദ്യശേഖരം, ഫർണിച്ചർ, വൈദ്യുതി സാമഗ്രികൾ എന്നിവ പൂർണമായി കത്തിനശിച്ചു. വ്യാഴാഴ്ച രാവിലെ 6.30ഒാടെയാണ് തീപിടിത്തം ശ്രദ്ധയിൽപെട്ടത്. കെട്ടിടത്തിൽ സ്ഥാപിച്ചിരുന്ന അഗ്നിസുരക്ഷാ സംവിധാനത്തിലെ അലാറം മുഴങ്ങിയപ്പോഴാണ് ഹോട്ടൽ ജീവനക്കാർ കാര്യമറിഞ്ഞത്. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് ഏഴരയോടെ കാസർകോട്ടുനിന്ന് അഗ്നിശമനസേനയുടെ രണ്ടു യൂനിറ്റ് എത്തി തീയണച്ചു. തീയും പുകയും നിറഞ്ഞ് അകത്തേക്ക് കടക്കാനാവാത്ത അവസ്ഥയായിരുന്നു. വാതിലും വെൻറിലേറ്ററും കുത്തിപ്പൊളിച്ചാണ് അഗ്നിശമനസേനാ ജീവനക്കാർ അകത്തുകടന്നത്. മദ്യശാല പ്രവർത്തിച്ച ഹാളിന് മതിയായ വെൻറിലേഷൻ ഇല്ലാതിരുന്നതും മദ്യക്കുപ്പികൾ ചൂടേറ്റ് പൊട്ടിത്തെറിച്ചതും തീപിടിത്തതിെൻറ രൂക്ഷത വർധിപ്പിച്ചു. ഹോട്ടലിെൻറ മുകൾനിലയിലെ മുറികളിലേക്ക് പുക വ്യാപിച്ചു. മുറികളിൽ താമസിച്ചിരുന്നവരെ വിശ്രമമുറിയിലിരുത്തുകയായിരുന്നു. ബിയർ കുപ്പികളും മറ്റും ശീതീകരിച്ച് സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ഫ്രീസറിൽ ഉണ്ടായ വൈദ്യുതി ഷോർട്ട്സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നതായി അഗ്നിശമനസേനാ ജീവനക്കാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.