ഷുഹൈബ്​ കുടുംബ സഹായനിധി ശേഖരണം 22ന്

കണ്ണൂര്‍: കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബി​െൻറ കുടുംബ സഹായനിധി സ്വരൂപിക്കുന്നതിന് 22ന് തുടക്കംകുറിക്കുമെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്‍ അറിയിച്ചു. അന്നേദിവസം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവരടക്കം കേരളത്തിലെ പ്രമുഖ നേതാക്കളെല്ലാം കണ്ണൂര്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍നിന്ന് സഹായനിധി സ്വരൂപിക്കും. വൈകീട്ട് സ്റ്റേഡിയം കോര്‍ണറില്‍ ഐക്യദാര്‍ഢ്യസമ്മേളനവും നടക്കും. ഷുഹൈബി​െൻറ കുടുംബത്തിനുള്ള ബാധ്യതകള്‍ തീര്‍ത്ത് ആ കുടുംബത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം കെ.പി.സി.സി ഏറ്റെടുക്കുന്നതായി എം.എം. ഹസൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.