കവിത പൂക്കുന്ന നാളുകൾക്ക്​ ഇന്ന്​ നെഹ്​റു കോളജിൽ തുടക്കമാകും

കാഞ്ഞങ്ങാട്: കവിത പൂക്കുന്ന രണ്ടുനാളുകൾക്ക് വെള്ളിയാഴ്ച നെഹ്റു കോളജിൽ തുടക്കമാകും. കാഞ്ഞങ്ങാട് നെഹ്റു കോളജിലെ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കേരള സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെയാണ് വെള്ളി, ശനി ദിവസങ്ങളിൽ കാവ്യോത്സവം സംഘടിപ്പിക്കുന്നത്. എഴുത്തുകാരനും നടനുമായ വി.കെ. ശ്രീരാമൻ ഉദ്ഘാടനംചെയ്യും. സാഹിത്യ അക്കാദമി എക്സിക്യൂട്ടിവ് അംഗം ഇ.പി. രാജഗോപാലൻ ആമുഖപ്രഭാഷണം നടത്തും. സമാപന സമ്മേളനത്തിൽ കവി കൽപറ്റ നാരായണൻ മുഖ്യപ്രഭാഷണം നടത്തും. ഉത്തര കേരളത്തിലെ വിവിധ കലാലയങ്ങളിൽനിന്ന് 150 പേർ ക്യാമ്പിൽ പെങ്കടുക്കും. കാട്, കടൽ, സ്ഥലം, ശരീരം, പൂക്കൾ, കാലം, ഇരുട്ട്, കിളികൾ, യാത്ര, ഇണ, പുഴ തുടങ്ങിയ വിഷയങ്ങളിൽ മലയാളത്തിലെ പ്രശസ്തരായ കവികളും നിരൂപകരും പ്രബന്ധങ്ങൾ അവതരിപ്പിക്കും. പി.എൻ. ഗോപീകൃഷ്ണൻ, കെ.വി. സഞ്ജയ്, ഡോ. സോമൻ കടലൂർ, ഇ.പി. രാജഗോപാലൻ, ഡോ. സന്തോഷ് മാനിച്ചേരി, ഡോ. ഇ. ഉണ്ണികൃഷ്ണൻ, കൽപറ്റ നാരായണൻ, പി. രാമൻ, മ്യൂസ് മേരി, മനോജ് കുറൂർ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. കോളജി​െൻറ സുവർണജൂബിലി വർഷവും സാഹിത്യവേദിയുടെ 31ാം വർഷവുംകൂടിയാണ്. ഉത്തര കേരളത്തിലെ നിരവധി കവികൾ കാവ്യോത്സവത്തിൽ പങ്കെടുക്കും. ബിജു കാഞ്ഞങ്ങാടി​െൻറ 'ഉള്ളനക്കങ്ങൾ', ഭിന്നശേഷിക്കാരനും പയ്യന്നൂർ ഗവ. ബോയ്സ് സ്കൂളിലെ 10ാംതരം വിദ്യാർഥിയുമായ പ്രണവ് എം.പിയുടെ 'സ്നേഹവസന്തം' എന്നീ പുസ്തകങ്ങൾ സമാപനസമ്മേളനത്തിൽ പ്രകാശിപ്പിക്കും. കാവ്യോത്സവത്തിന് എഴുത്തുകാരൻ സുബൈദ കൊടിയേറ്റം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.