കോഴിയിറച്ചി കഴിച്ച്​ രാഹുലി​െൻറ ക്ഷേത്രദർശനം; വിവാദം ഏറ്റുപിടിച്ച്​ ശിവസേനയും

മംഗളൂരു: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കോഴിയിറച്ചി കഴിച്ചാണ് ക്ഷേത്രദർശനം നടത്തിയതെന്ന ആരോപണം ഉയർത്തിയ വിവാദം ശിവസേനയും ഏറ്റുപിടിച്ചു. ആരോപണത്തിന് തുടക്കമിട്ട കർണാടക അധ്യക്ഷൻ ബി.എസ്. െയദ്യൂരപ്പയെ പരിഹസിച്ച ശിവസേന മുഖപത്രം സാമ്നയുടെ മുഖപ്രസംഗത്തിൽ ബി.ജെ.പിയുടെ രോഗാതുര മനസ്സാണ് ഇത്തരം പ്രസ്താവനകൾ സൂചിപ്പിക്കുന്നതെന്ന് പറഞ്ഞു. രാഹുൽ ഗാന്ധി ഗുജറാത്തിൽ നടത്തിയ ക്ഷേത്രദർശനങ്ങൾ ബി.ജെ.പിക്ക് ഉറക്കമില്ലാരാത്രികൾ സമ്മാനിച്ചിരുന്നു. അന്ന് ബി.ജെ.പി രാഹുലിനെ കുറ്റപ്പെടുത്തി. കർണാടകയിലും ഗുജറാത്ത് ആവർത്തിക്കുമെന്നും കോൺഗ്രസ് ഹിന്ദുത്വം ദത്തെടുക്കുകയാണെന്നുമുള്ള ആശങ്കയിലാണ് ബി.ജെ.പിയെന്ന് ശിവസേന പറയുന്നു. കർണാടക കൊപ്പൽ ജില്ലയിലെ കനകഗിരിയിൽ കനകചല ലക്ഷ്മി നരസിംഹ ക്ഷേത്രത്തിൽ രാഹുൽ ഗാന്ധി നടത്തിയ ദർശനവുമായി ബന്ധപ്പെട്ടായിരുന്നു യെദ്യൂരപ്പയുടെ ആരോപണം. ഇത് നിഷേധിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ ആഹാരത്തെപ്പോലും വിലകുറഞ്ഞ രാഷട്രീയ ആയുധമാക്കുന്നതിനെ അപലപിച്ചിരുന്നു. എന്നാൽ, ക്ഷേത്രദർശനങ്ങൾക്ക് മുമ്പ് രാഹുൽ ഗാന്ധിയുടെ രക്തപരിശോധന നടത്തണമെന്നാണ് കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ അനന്തകുമാർ ഹെഗ്ഡെ സിസ്റിയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.