വിദ്യാനഗര്‍: കേരള സ്റ്റേറ്റ് ഹൗസിങ് ബോര്‍ഡ് മുട്ടത്തോടി ഫ്ലാറ്റ് അലോട്ടീസ് അസോസിയേഷന്‍ സില്‍വര്‍ ജൂബിലി ആഘോഷ സംഘാടകസമിതിയും വിദ്യാനഗര്‍ ജവഹര്‍ലാല്‍ പബ്ലിക് ലൈബ്രറിയും സംയുക്തമായി ഫ്രാക് കൾച്ചറല്‍ ഫോറത്തിെൻറ സഹകരണത്തോടെ 'നിറക്കാഴ്ച 2018' സംഘടിപ്പിച്ചു. പത്തോളം ഹ്രസ്വചിത്രങ്ങൾ പ്രദര്‍ശിപ്പിച്ചു. അസോസിയേഷന്‍ മുന്‍ പ്രസിഡൻറ് അഡ്വ. പി. രാമചന്ദ്രന്‍ ഉദ്ഘാടനംചെയ്തു. എം. പത്മാക്ഷന്‍ അധ്യക്ഷതവഹിച്ചു. ഡോ. ജി. ശ്രീകുമാർ, എം.ആര്‍. ദേവരാജ്, ഡോ. എ.എൻ. മനോഹരന്‍ എന്നിവർ സംസാരിച്ചു. ഫ്രാക് കൾച്ചറല്‍ ഫോറം കണ്‍വീനര്‍ സുബിന്‍ ജോസ് ചലച്ചിത്രങ്ങൾ പരിചയപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.