തലശ്ശേരി: സ്വദേശത്തും വിദേശരാജ്യങ്ങളിലുമുള്ള പതിനായിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നുനൽകിയ തലശ്ശേരി മദ്റസത്തുൽ മുബാറക്ക ഹയർസെക്കൻഡറി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്. ആധുനിക സാേങ്കതികവിദ്യ ഉപയോഗിച്ച് വിദ്യാർഥികൾക്ക് ഉയർന്ന വിദ്യാഭ്യാസനിലവാരം നൽകാനുള്ള ഉദ്ദേശ്യത്തോടെ കേരളസർക്കാറിെൻറ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിെൻറ ഭാഗമായി എസ്.എസ്.എൽ.സി വിദ്യാർഥികൾക്ക് 10 ഹൈെട്ടക് ക്ലാസ് മുറികളാണ് സ്കൂളിൽ സജ്ജീകരിച്ചിട്ടുള്ളത്. ഡിജിറ്റൽ ക്ലാസ് മുറികളുടെ ഉദ്ഘാടനവും കോടിയേരി മലബാർ കാൻസർ സെൻററിലേക്കുള്ള മുബാറക്ക കാൻസർ റിലീഫ് ഫണ്ട് കൈമാറ്റച്ചടങ്ങും വെള്ളിയാഴ്ച മൂന്നിന് നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവഹിക്കും. എ.എൻ. ഷംസീർ എം.എൽ.എ അധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിെൻറ ഭാഗമായുള്ള അക്കാദമിക മാസ്റ്റർപ്ലാൻ പ്രകാശനവും കലോത്സവ വിജയികൾക്കുളള ഉപഹാര സമർപ്പണവും നഗരസഭ ചെയർമാൻ സി.കെ. രമേശൻ നിർവഹിക്കും. സ്കൂളിൽ മാനേജ്മെൻറ് കമ്മിറ്റിയുടെയും പി.ടി.എയുടെയും നേതൃത്വത്തിൽ തയാറാക്കാൻ തീരുമാനിച്ച സോളാർ വൈദ്യുതി, ഗേൾസ് ഫ്രൻഡ്ലി ടോയ്ലറ്റ്, ഇൻഡോർ കോർട്ട്, സി.സി.ടി.വി കണക്ഷൻ, ഹയർസെക്കൻഡറി ഡിജിറ്റൽ ക്ലാസ് റൂമുകൾ എന്നീ പദ്ധതികളുടെ പ്രഖ്യാപനം കേരള വഖഫ് ബോർഡ് മെംബർ അഡ്വ. പി.വി. സൈനുദ്ദീനും രാജ്യപുരസ്കാർ അവാർഡ് േജതാക്കൾക്കുള്ള ഉപഹാര സമർപ്പണം സ്കൂൾ മാനേജർ ടി.പി. ആബൂട്ടിയും നവീകരിച്ച ലാബുകളുടെ ഉദ്ഘാടനം മാനേജ്മെൻറ് കമ്മിറ്റി പ്രസിഡൻറ് സി. ഹാരിസ് ഹാജിയും നിർവഹിക്കും. വാർത്തസമ്മേളനത്തിൽ ഹെഡ്മാസ്റ്റർ കെ. മുസ്തഫ, പ്രിൻസിപ്പൽ എൻ.വി. അഫ്സൽ, മാനേജ്മെൻറ് കമ്മിറ്റി സെക്രട്ടറി എ.കെ. സക്കരിയ, പി.ടി.എ പ്രസിഡൻറ് മുഷ്താഖ് കല്ലേരി, ബഷീർ ചെറിയാണ്ടി, തഫ്ലീം മാണിയാട്ട് എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.