പയ്യന്നൂർ: കല്യാശ്ശേരി മണ്ഡലത്തിലെ രണ്ട് പ്രധാന റോഡുകളുടെ ആധുനികവത്കരണ പ്രവൃത്തികൾക്ക് വ്യാഴാഴ്ച തിരുവനന്തപുരത്ത് ചേർന്ന കിഫ്ബി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗീകാരം നൽകിയതായി ടി.വി. രാജേഷ് എം.എൽ.എ അറിയിച്ചു. കുപ്പം -ചുടല -പാണപ്പുഴ -കണാരംവയൽ റോഡ് മെക്കാഡം ടാറിങ് ചെയ്യുന്നതിന് 57.59 കോടി രൂപയുടെ പദ്ധതി, 20.36 കോടി രൂപയുടെ തളിപ്പറമ്പ് -പട്ടുവം -ചെറുകുന്ന് റോഡിെൻറ പ്രവൃത്തി എന്നിവയുടെ അംഗീകാരമാണ് കിഫ്ബിയിൽനിന്ന് ലഭിച്ചത്. കുപ്പം -ചുടല -പാണപ്പുഴ -കണാരംവയൽ 19.21 കി. മീറ്റർ റോഡിൽ ഒമ്പത് പുതിയ കലുങ്കുകൾ നിർമിക്കും. 28 കലുങ്കുകൾ പുതുക്കിപ്പണിയും. ആവശ്യമായ ഡ്രെയിനേജ്, പാർശ്വഭിത്തി, റോഡ് സുരക്ഷാ ക്രമീകരണങ്ങൾ, ടൗണുകളിൽ ലൈറ്റ് സംവിധാനം എന്നിവയുമുണ്ടാകും. പ്രധാന കേന്ദ്രങ്ങളിൽ 22 ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 9.04 കി. മീറ്ററിൽ നിർമിക്കുന്ന തളിപ്പറമ്പ് -പട്ടുവം -ചെറുകുന്ന് റോഡിൽ പുതിയതായി മൂന്ന് കലുങ്കുകൾ നിർമിക്കും. 16 എണ്ണം പുതുക്കിപ്പണിയും. പ്രധാന കേന്ദ്രങ്ങളിൽ അഞ്ച് ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും നിർമിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.