പയ്യന്നൂരിലെ നാല് റോഡുകൾക്ക് 40 ലക്ഷം

പയ്യന്നൂര്‍:- മണ്ഡലത്തിലെ നാല് റോഡുകളുടെ പുനരുദ്ധാരണത്തിന് 40 ലക്ഷം രൂപ അനുവദിച്ചതായി സി. കൃഷ്ണന്‍ എം.എൽ.എ അറിയിച്ചു. കാലവര്‍ഷക്കെടുതിയില്‍ ഉള്‍പ്പെടുത്തി ദുരന്തനിവാരണ വകുപ്പാണ് തുക അനുവദിച്ചത്. കരിവെള്ളൂര്‍ -പെരളം പഞ്ചായത്തിലെ ശശി വീവേഴ്സ്കുതിര് -ചാലാട് റോഡ്‌, പെരളം -പപ്പാരട്ട റോഡ്‌, രാമന്തളി പഞ്ചായത്തിലെ കൊല്ലംപാറ -ശ്മശാനം റോഡ്‌, എരമം- കുറ്റൂര്‍ പഞ്ചായത്തിലെ പേരൂല്‍ -മുതുകാട്ടുകാവ്- -കപ്പാലം റോഡ്‌ എന്നിവയുടെ പുനരുദ്ധാരണത്തിനായാണ് 10 ലക്ഷം രൂപ വീതം അനുവദിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.