അതിവേഗത്തിൽ ബുക്ക്​ലെറ്റുകൾ എണ്ണാം; യന്ത്രം റെഡി

ശ്രീകണ്ഠപുരം: ബുക്ക്ലെറ്റുകൾ അതിവേഗം എണ്ണാൻ കഴിയുന്ന യന്ത്രമൊരുക്കി യുവ എൻജിനീയർമാർ. ചെമ്പേരി വിമൽജ്യോതി എൻജിനീയറിങ് കോളജ് അവസാനവർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥികളാണ് പുസ്തകങ്ങൾ വളരെവേഗം എണ്ണിത്തിട്ടപ്പെടുത്തുന്നതിനുള്ള ഉപകരണം നിർമിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഡിപ്പാർട്മ​െൻറൽ സ്റ്റോർ, പരീക്ഷാ കേന്ദ്രങ്ങൾ, പ്രസുകൾ എന്നിവിടങ്ങളിൽ ഉപകാരപ്രദമാകുംവിധം മിനിറ്റിൽ 75 ബുക്ക്ലെറ്റ് വരെ എണ്ണാവുന്നതാണ് ഉപകരണം. അമൽ മോഹൻ, എം.പി. അഭിജിത്ത്, പി. ആദിത്യൻ, ഹൈഷേക് ഹേമേഷ്, അമൽ സനാതനൻ എന്നിവർ ചേർന്നാണ് ഉപകരണം വികസിപ്പിച്ചത്. ഡോ. പി. ശ്രീധരനാണ് വിദ്യാർഥികൾക്ക് മാർഗനിർദേശം നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.