ഇനിയും വരാനായില്ലേ പൊലീസിന്​?

മട്ടന്നൂര്‍: എടയന്നൂര്‍ മേഖലയില്‍ എന്തുപ്രശ്‌നമുണ്ടായാലും വീട്ടില്‍ ഓടിയെത്തുന്ന പൊലീസ് എന്തേ ഇപ്പോൾ ത​െൻറ വീട്ടിൽ വരാത്തത്? 37 വെട്ടുകൊണ്ട് മരിച്ച മക​െൻറ കേസന്വേഷണത്തിനെത്താത്തത് ആരെ സംരക്ഷിക്കാനാണെന്നും ഷുഹൈബി‍​െൻറ പിതാവ് മുഹമ്മദ് ചോദിക്കുന്നു. ബുധനാഴ്ച രാവിലെ വീട്ടിലെത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയോടാണ് മുഹമ്മദ് ചോദ്യമുന്നയിച്ചത്. അതിനിടെ, ഷുഹൈബ് സുഹൃത്തുക്കൾക്കയച്ച ഫോണ്‍ സംഭാഷണം പുറത്തായി. ഇൗ സംഭാഷണം ഇപ്പോള്‍ നവമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തനിക്ക് ഭീഷണിയുണ്ടെന്നും വീട്ടുകാര്‍ ഭയപ്പെടുമെന്നുള്ളതുകൊണ്ടാണ് ഇക്കാര്യം ആരോടും പറയാത്തെതന്നും ഷുഹൈബ് സന്ദേശത്തിൽ പറയുന്നു. ഇൗ കാര്യം പിതാവും സ്ഥിരീകരിച്ചു. ഭീഷണികളെ സൗമ്യമായിനേരിടുന്ന പ്രകൃതമാണ് ഷുഹൈബിേൻറതെന്ന് സുഹൃത്തുക്കളും സാക്ഷ്യപ്പെടുത്തുന്നു. കൊല്ലപ്പെട്ടദിവസം വാഗൺ ആര്‍ കാര്‍ കണ്ടപ്പോള്‍ ക്വേട്ടഷൻ സംഘമാെണന്ന് സുഹൃത്തുക്കള്‍ പരസ്പരം പറഞ്ഞിരുന്നു. ഇത് യാഥാര്‍ഥ്യമായത് സുഹൃത്തുക്കള്‍ക്ക് വിശ്വസിക്കാനാകുന്നില്ല. നാട്ടിലെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും മുന്നിലുള്ള ചെറുപ്പക്കാരനായിരുന്നു ഷുഹൈബ്. നാട്ടുകാരുടെ കാര്യങ്ങളില്‍ നിരന്തരം ഇടപെടുന്ന ഷുഹൈബ് നിരവധി പാവപ്പെട്ടവര്‍ക്ക് ആശാകേന്ദ്രമായിരുന്നു. തിങ്കളാഴ്ച രാത്രി വെട്ടിവീഴ്ത്തപ്പെട്ടതോടെ കുടുംബത്തിനും നാടിനുമുണ്ടായ നഷ്ടത്തി​െൻറ തോത് വിളിച്ചറിയിക്കുന്നതരത്തിലായിരുന്നു വീട്ടിലേക്കുള്ള സാമൂഹിക, രാഷ്ട്രീയ സംഘടനാ പ്രതിനിധികളുടെ ഒഴുക്ക്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, നേതാക്കളായ വി.ഡി. സതീശന്‍, കെ.സി. വേണുഗോപാല്‍ എന്നിവർ ഷുഹൈബി​െൻറ വീട് സന്ദര്‍ശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.