കാസർകോട്: കാൽനൂറ്റാണ്ടിനുശേഷം ആദായനികുതി വകുപ്പിെൻറ ആദ്യ ലേലവിളംബരം വ്യാഴാഴ്ച ജില്ലയിൽ നാലിടത്ത് നടക്കും. നാട്ടുകാർ കൂടിനിൽക്കുന്ന സ്ഥലങ്ങളിൽ ചെണ്ടകൊട്ടിയാണ് ലേലം വിളംബരം ചെയ്യുക. ഒാരോ സ്ഥലത്തും മൂന്നു ചെണ്ടക്കാരുണ്ടാകും. റെക്കോഡ് ചെയ്ത വിളംബരവും വേണ്ടിവന്നാൽ വിളംബരം വായിക്കുന്നതിന് ഉദ്യോഗസ്ഥനും ഉണ്ടാകും. ബ്രിട്ടീഷ് ഭരണകാലത്ത് എഴുതിെവച്ച വിളംബര രീതിയാണ് ഇപ്പോഴും പിന്തുടരുന്നതെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ 'മാധ്യമ'ത്തോട് പറഞ്ഞു. ഇൗ രീതിക്ക് മാറ്റമുണ്ടായിട്ടില്ല. ആദായനികുതി വകുപ്പിെൻറ കഴിഞ്ഞ കാൽനൂറ്റാണ്ട് ചരിത്രത്തിൽ ലേലവും വിളംബരവും ഉണ്ടായിട്ടില്ല. അതുകൊണ്ട് നിലവിലെ രീതി മാറ്റിയെഴുതേണ്ടിവന്നിട്ടില്ല. കാനത്തൂർ സ്വദേശി പരേതനായ കെ.പി. മാധവൻ നായരുടെ സ്വത്ത് ലേലംചെയ്യുന്നത് സംബന്ധിച്ച വിളംബരമാണ് വ്യാഴാഴ്ച നടക്കുക. മാധവൻ നായൻ 1.20 ലക്ഷത്തോളം രൂപയാണ് കുടിശ്ശിക വരുത്തിയത്. തുടർന്ന് ആദായനികുതി വകുപ്പിനെതിരെ കേസ് നടത്തി. കേസിൽ മാധവൻ നായർ തോറ്റു. അതിനിടയിൽ അദ്ദേഹം മരിച്ചു. പിന്തുടർച്ചക്കാർ കുടിശ്ശിക അടക്കാൻ തയാറാകാത്തതിനെ തുടർന്ന് അദ്ദേഹത്തിെൻറ 20 സെൻറ് സ്ഥലം ക്വാർേട്ടഴ്സ് അടക്കം 2014ൽ കണ്ടുകെട്ടി. കുടിശ്ശിക അടക്കാൻ ആരും വരാത്തതിനെ തുടർന്നാണ് ലേലത്തിനു വെക്കാൻ തീരുമാനമായത്. അടുത്തമാസം ലേലം ഉണ്ടാകും. വ്യാഴാഴ്ച കാസർകോട് പഴയ ബസ്സ്റ്റാൻഡ്, ചെർക്കള, കാനത്തൂർ, മുളിയാർ എന്നിവിടങ്ങളിലാണ് രാജവാഴ്ചക്കാലത്തെ ഒാർമപ്പെടുത്തുംവിധം ചെണ്ടകൊട്ടി വിളംബരം ഉണ്ടാകുക. കാസർകോട് മുതൽ മലപ്പുറംവരെ ഉൾപ്പെടുന്ന ആദായനികുതി വകുപ്പിെൻറ കോഴിക്കോട് മേഖലക്ക് കീഴിൽ 20 കോടിയുടെ സ്വത്ത് നടപ്പ് സാമ്പത്തികവർഷം കണ്ടുകെട്ടിയിട്ടുണ്ട്. മലപ്പുറത്ത് രണ്ടും വയനാട് ഒന്നും കാസർകോട് ഒന്നും ഉൾെപ്പടെ നാലുപേരുടെ സ്വത്താണ് കണ്ടുകെട്ടിയതെന്ന് മേഖലാ ടാക്സ് റിക്കവറി ഡെപ്യൂട്ടി കമീഷണർ സന്ദേശ് പറഞ്ഞു. നോട്ട് നിരോധനം, ജി.എസ്.ടി എന്നിവയെ തുടർന്ന് കേന്ദ്രസർക്കാറിെൻറ പ്രതിസന്ധിയാണ് കുടിശ്ശിക വരുത്തിയവരുടെ സ്വത്ത് കണ്ടുകെട്ടാൻ കർശനനടപടി സ്വീകരിക്കാൻ കാരണമെന്ന് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.